മ​രി​ച്ച നി​ല​യി​ൽ
Monday, July 1, 2024 4:17 AM IST
അ​ടൂ​ര്‍: പ​ള്ളി​ക്ക​ല്‍ തെ​ങ്ങ​മം തോ​ട്ടു​മു​ക്ക് പ​ത്മ​വി​ലാ​സ​ത്തി​ല്‍ അ​ജ​യ​നെ (45) കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ങ്ങ​മം മി​ന്നാ​റ്റു​ക​ര​യി​ലെ കു​ള​ത്തി​ല്‍ നി​ന്നാ​ണ് അ​ജ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ശാ​ന്ത് ശ​ബ്ദം കേ​ട്ട് ഓ​ടി എ​ത്തി​യ​പ്പോ​ൾ കു​ള​ത്തി​ൽ ഉ‍​യ​ർ​ത്തി​പ്പി​ടി​ച്ച കൈ ​കാ​ണു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യം തേ​ടി. അ​ടൂ​ര്‍ നി​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മേ​സ്തി​രി പ​ണി ചെ​യ്തു​വ​ന്നി​രു​ന്ന​യാ​ളാ​ണ് അ​ജ​യ​ൻ. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: ശ്രീ​ക്കു​ട്ടി, അ​പ്പു.

മ​ധ്യ​വ​യ​സ്‌​കൻ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​​ട​​നാ​​ട്: മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ തോ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ടാ​​പ്പിം​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യ റാ​​ന്നി ഉ​​തു​​മൂ​​ട് പു​​ള്ളി​​ൽ സു​​നി​​ലി (55)നെ​​യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ചേ​​റ്റു​​തോ​​ട് സ്വ​​കാ​​ര്യ പു​​ര​​യി​​ട​​ത്തി​​ലെ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന സു​​നി​​ൽ ഇ​​വി​​ടെ താ​​മ​​സി​​ച്ച് ജോ​​ലി ചെ​​യ്തുവ​​രി​​ക​​യാ​​യി​​രു​​ന്നു. 20 വ​​ർ​​ഷ​​മാ​​യി പ്ര​​ദേ​​ശ​​ത്ത് വി​​വി​​ധ ജോ​​ലി​​ക​​ൾ ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. അ​​വി​​വാ​​ഹി​​ത​​നാ​​യ സു​​നി​​ൽ ഒ​​റ്റ​​യ്ക്കാ​​യി​​രു​​ന്നു താ​​മ​​സം.

ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് മൃ​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യി​​ൽ കാ​​ണാ​​താ​​യ​​തി​​നെ തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. വൈ​​കു​​ന്നേ​​രം താ​​മ​​സ​സ്ഥ​​ല​​ത്തേ​​ക്കു പോ​​കുംവ​​ഴി കാ​​ൽ​​തെ​​റ്റി കൈ​​ത്തോ​​ടി​​ന് കു​​റു​​കെ​​യു​​ള്ള പാ​​ല​​ത്തി​​ൽ​നി​​ന്ന് വീ​​ണ​​താ​​കാ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. തി​​ട​​നാ​​ട് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.