വൈ​എം​സി​എ വി​ദ്യാ​ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, July 3, 2024 12:01 AM IST
പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലൂ​ടെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം, ആ​രോ​ഗ്യ പ​രി​പാ​ല​നം, വി​ദ്യാ​ഭ്യാ​സ വി​ക​സ​നം സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ന​ൽ​കു​ന്ന വൈ​എം​സി​എ വി​ദ്യാ​ജ്യോ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​ യി.

ന​ന്നു​വ​ക്കാ​ട് വൈ​എം​സി​എ ഹാ​ളി​ൽ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ് റീ​ജൺ‌ ചെ​യ​ർ​മാ​ൻ ലെ​ബി ഫി​ലി​പ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു അ​ഞ്ച​ൽ (പു​ന​ലൂ​ർ), രാ​ജു കു​ള​ക്ക​ട (കൊ​ല്ലം), മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ആ​നി സ​ജി, ടി.​എ​സ്. തോ​മ​സ്, ബി​ജു​മോ​ൻ കെ. ​സാ​മു​വേ​ൽ, സാം ​മാ​ത്യു, എം.​ജി. ഗീ​ത​മ്മ, ടി.​എ​സ്. ജോ​ർ​ജ്, മാ​ത്യു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.