ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ്‌ ഡ്രൈ​വ​ർ മ​രി​ച്ചു
Monday, July 1, 2024 4:10 AM IST
പ​ത്ത​നം​തി​ട്ട: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ്‌ ഡ്രൈ​വ​ർ മ​രി​ച്ചു. പു​ത്ത​ൻ​പീ​ടി​ക ഷ​ട്ട​ർ​മു​ക്കി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന പ​ന്ന്യാ​ലി മ​ധു​നി​വാ​സി​ൽ മ​ധു​സൂ​ദ​ന​ൻ‌ (മ​ണി​ക്കു​ട്ട​ൻ-43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഓ​മ​ല്ലൂ​ർ റോ​ഡി​ൽ പു​ത്ത​ൻ​പീ​ടി​ക ഭാ​ഗ​ത്താ​ണ് അ​പ​ക​ടം.

പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ റോ​ഡി​ന്‌ വ​ശ​ത്തെ തി​ട്ട​യി​ൽ ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. മ​ധു​സൂ​ദ​ന​ന്‌ ശാ​രീ​രി​ക അ​സ്വ​സ്‌​ത​ത ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന്‌ ക​രു​തു​ന്നു.

ത​ല​യ്‌​ക്ക്‌ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. നാ​ട്ടു​കാ​ർ പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത​വും ഉണ്ടാ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭാ​ര്യ: ആ​ശ. മക്കൾ: കാ​ർ​ത്തി​ക്‌, ക​നി​ഷ്‌​ക്‌.