കൂ​ട്ടാ​യ്മ​യു​ടെ സാ​ക്ഷ്യം ന​ൽ​കാ​നാ​ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Wednesday, July 3, 2024 12:01 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​ട്ടാ​യ്മ​യി​ലാ​ണ് സു​വി​ശേ​ഷ സാ​ക്ഷ്യം സാ​ധ്യ​മാ​കു​ന്ന​തെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ മാ​ർത്തോമ്മാ​ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട റം​ശ ന​മ​സ്കാ​ര​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ.

സു​വി​ശേ​ഷ​ത്തി​ന് സാ​ക്ഷ്യം ന​ൽ​കു​ന്നി​ട​ത്ത് യ​ഥാ​ർ​ഥ കൂ​ട്ടാ​യ്മ സം​ജാ​ത​മാ​കും. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ശ്ലൈ​ഹി​ക കൂ​ട്ടാ​യ്മ​യോ​ട് ചേ​ർ​ന്ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണം ധീ​ര​മാ​യി ന​ട​ത്തി​യ മാ​ർത്തോമ്മാശ്ലീ​ഹ​യു​ടെ മാ​തൃ​ക ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ണം. ന​മു​ക്കും അ​വ​നോ​ടൊ​ത്ത് പോ​യി മ​രി​ക്കാ​മെ​ന്നു സ​ധൈ​ര്യം ഏ​റ്റു പ​റ​ഞ്ഞ തോ​മാ​ശ്ലീ​ഹ​യു​ടെ ധീ​ര​ത സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​ർ​ക്ക് മാ​ർ​ഗ​ദ​ർ​ശ​ന​മാ​ണ്.

സു​വി​ശേ​ഷം ന​മ്മെ ക്ഷ​ണി​ക്കു​ന്ന​ത് കൂ​ട്ടാ​യ്മ​യി​ലാ​യി​രി​ക്കു​ന്ന​തി​നാ​ണ്. വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്നി​ട​ത്ത് കൂ​ട്ടാ​യ്മ ന​ഷ്ട​മാ​കു​മെ​ന്നും പ്ര​തി​സ​ന്ധി​ക​ളി​ലും ധീ​ര​മാ​യ സാ​ക്ഷ്യം ന​ൽ​കാ​ൻ മാ​ർ​ത്തോ​മ്മാ​യു​ടെ പൈ​തൃ​ക​മു​ൾ​ക്കൊ​ള്ളു​ന്ന ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ത്ത​പ്പെ​ട്ട റം​ശ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് മാ​ർ​ഗം ക​ളി, റ​മ്പാ​ൻ പാ​ട്ട്, പ​രി​ച​മു​ട്ടു​ക​ളി തു​ട​ങ്ങി​യ ന​സ്രാ​ണി ക​ലാ​രൂ​പ​ങ്ങ​ൾ പ​ഴ​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.