അമ്മയെ കൊന്ന കേസിലെ പ്രതി സഹോദരനെ തലയ്ക്കടിച്ചു കൊന്നു
Sunday, June 30, 2024 4:02 AM IST
അ​ടൂ​ര്‍: അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ച്ച വ​രു​ന്ന പ്ര​തി ത​ന്നെ പ​രോ​ളി​ല്‍ ഇ​റ​ക്കി​യ സ​ഹോ​ദ​ര​നെ ഉ​ല​ക്ക​യ്ക്ക് അ​ടി​ച്ചു കൊ​ന്നു. പ​ന്നി​വി​ഴ കോ​ട്ട​പ്പു​റം മ​റ്റ​ത്തി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​തീ​ഷ് കു​മാ​റാ​ണ് (64) കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ മൂ​ത്ത സ​ഹോ​ദ​ര​ന്‍ മോ​ഹ​ന​ന്‍ ഉ​ണ്ണി​ത്താ​നാ​ണു പ്ര​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​കു​ടും​ബ​വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് 17 വ​ര്‍ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ തു​റ​ന്ന ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു മോ​ഹ​ന​ന്‍ ഉ​ണ്ണി​ത്താ​ന്‍. സ​ഹോ​ദ​ര​നാ​യ സ​തീ​ഷ് കു​മാ​ര്‍ ര​ണ്ടാ​ഴ്ച മു​ന്‍പാ​ണ് ഇ​യാ​ളെ പ​രോ​ളി​ല്‍ ഇ​റ​ക്കി വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പു​റ​ത്ത് പോ​യി മ​ദ്യ​പി​ച്ച് വ​ന്ന മോ​ഹ​ന​നോ​ട് സ​തീ​ഷ് ദേ​ഷ്യ​പ്പെ​ട്ടു. മ​ദ്യ​പി​ച്ചു വീ​ട്ടി​ല്‍ വ​ര​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ല്‍കി. പ്ര​കോ​പി​ത​നാ​യി വീ​ട്ടി​നു​ള്ളി​ലേ​ക്ക് ക​യ​റി ഉ​ല​ക്ക​യു​മാ​യി വ​ന്ന മോ​ഹ​ന​ന്‍ ഉ​ണ്ണി​ത്താ​ന്‍ സ​തീ​ഷി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍ ര​ണ്ടു​പേ​രും അ​വി​വാ​ഹി​ത​രാ​ണ്.