കാ​ട്ടൂ​ക്ക​ര റോ​ഡി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ചു
Tuesday, July 2, 2024 2:58 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ന്നി​രു​ന്ന പാ​ലി​യേ​ക്ക​ര - കാ​ട്ടൂ​ക്ക​ര റോ​ഡി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി പ​ണി​ക​ൾ തു​ട​ങ്ങാ​തെ നാ​ശോ​ന്മു​ഖ​മാ​യി കി​ട​ന്നി​രു​ന്ന റോ​ഡി​ന്‍റെ അ​വ​സ്ഥ സം​ബ​ന്ധി​ച്ച വാ​ർ​ത്ത ക​ഴി​ഞ്ഞ​യി​ടെ 'ദീ​പി​ക' പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും 33-ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പൂ​ജാ ജ​യ​ന്‍റെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും നി​ര​ന്ത​ര​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളും വി​ജ​യം ക​ണ്ടു.

താ​ത്കാ​ലി​ക​മാ​യി ടാ​ർ ഇ​ള​ക്കി സ​ഞ്ച​രി​ക്കാ​ൻ പാ​ക​പ്പെ​ടു​ത്തു​ക​യും മ​ഴ മാ​റി​യ​തി​നു ശേ​ഷം തു​ട​ർപ​ണി​ക​ളും എ​ന്ന നി​ല​യി​ലാ​ണ് പ​ണി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പ​ണി​ക​ൾ തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​രസ​മ​രം ഉ​ൾ​പ്പെ​ടെ ചെ​യ്യു​മെ​ന്നു​ള്ള ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ നി​ല​പാ​ട് കൗ​ൺ​സി​ലി​ൽ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ബാ​ക്കി​യു​ള്ള പ​ണി​ക​ളും മ​റ്റ് വാ​ർ​ഡു​ക​ളി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളും ലൈ​റ്റു​ക​ളും ശ​രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​ലീ​ഡ​ർ ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ജ​യ​ൻ ത​ല​വ​ന, മി​നി പ്ര​സാ​ദ്, ഗം​ഗാ രാ​ധാ​കൃ​ഷ്ണ​ൻ, വി​മ​ൽ ജി, ​പൂ​ജാ ജ​യ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.