പ​ത്ത​നം​തി​ട്ട ജി​ല്ലാ സീ​നി​യ​ര്‍ ചെ​സ്: പ്രി​യ​ങ്ക് ഡി. അ​ല​ക്സ് ചാ​ന്പ്യ​ൻ
Monday, July 1, 2024 4:10 AM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ ചെ​സ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സീ​നി​യ​ര്‍ സെ​ല​ക്‌​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ത്ത​നം​തി​ട്ട സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ൽ ന​ട​ന്നു.

മ​ത്സ​ര​ത്തി​ല്‍ പ്രി​യ​ങ്ക് ഡി. ​അ​ല​ക്‌​സ് ചാ​ന്പ്യ​നാ​യി. രോ​ഹി​ത് ജേ​ക്ക​ബ്, നി​രു​പം​ഷാ, എ​സ്. ശ്രീ​ന​ന്ദ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടു മു​ത​ൽ നാ​ലു വരെ സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 13 മു​ത​ല്‍ തി​രു​വ​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​വ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്‌​പോ​ര്‍​ട്‌സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 56 താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തത്.

സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ഡോ. ​മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.പി. ഷി​ജി​ത്ത്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു​കു​മാ​ര്‍, ബി​നി വ​ർ​ഗീ​സ്, വീ​ണാ​ലാ​ല്‍ രാ​ജ​ശ്രീ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.