പ്ര​ഥ​മ ഹ​രി​ത സ്ഥാ​പ​ന പ​ദ​വി റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്
Monday, July 1, 2024 4:10 AM IST
റാ​ന്നി: ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​ദ്യ ഹ​രി​ത സ്ഥാ​പ​ന​മാ​യി റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​സ്ഥി​തി പ​രി​പാ​ല​ന സം​സ്കാ​രം സ​മൂ​ഹ​ത്തി​നു പ​ക​ർ​ന്നു ന​ൽ​കാ​നാ​യി ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചുകൊ​ണ്ട് ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം,

ജ​ല​സു​ര​ക്ഷ, ഊ​ർ​ജസം​ര​ക്ഷ​ണം, ജൈ​വവൈ​വി​ധ്യ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ക്ഷ​മ​വും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നെ എ ​പ്ല​സ് ഗ്രേ​ഡോ​ടു​കൂ​ടി ഹ​രി​ത സ്ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്തത്.

റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ​-ഓർഡി​നേറ്റർ ജി.​ അ​നി​ൽ​കു​മാ​ർ സ​ർ​ട്ടിഫിക്ക​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ പ്ര​കാ​ശി​ന് കൈ​മാറി.