അ​ശ​ര​ണ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​ത് സ​ഭ​യു​ടെ പ്രാ​ഥ​മി​ക ദൗ​ത്യം: കാ​തോ​ലി​ക്കാ ബാ​വ
Monday, July 1, 2024 4:10 AM IST
റാ​ന്നി: അ​ശ​ര​ണ​രെ ചേ​ർ​ത്തു നി​ർ​ത്തു​ക​യെ​ന്ന​ത് സ​ഭ​യു​ടെ പ്രാ​ഥ​മി​ക ദൗ​ത്യ​മാ​ണെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. റാ​ന്നി ക​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‌ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. "സ​ഹോ​ദ​ര​ൻ' പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ വീ​ടി​ന്‍റെ കൂ​ദാ​ശ​യും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​സ്ക​റി​യ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വഹി​ച്ചു. ഫാ. ​ജോ​ൺ സാ​മു​വേ​ൽ, ഫാ. ​സൈ​മ​ൺ ജേ​ക്ക​ബ് മാ​ത്യു, ഡോ. ​റോ​ബി​ൻ പി. ​മാ​ത്യു, എം.​പി. ഫി​ലി​പ്പ്, രാ​ജ​ൻ ചാ​ക്കോ എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.