കാ​സ​ർ​ഗോ​ട്ടെ ക​ശു​മാ​വി​ൻ തൈ​ക​ൾ​ക്ക് റി​ക്കാ​ർ​ഡ് വി​ൽ​പ്പന
Sunday, November 17, 2024 7:25 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ട​ടു​ത്ത് കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദൂ​ർ-​ഗാ​ളി​മു​ഖ കാ​ഷ്യു പ്രൊ​ജ​നി ഓ​ർ​ച്ചാ​ഡി​ൽ നി​ന്നു​ള്ള ക​ശു​മാ​വി​ൻ തൈ​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 10 ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട 1.62 ല​ക്ഷം സ​ങ്ക​ര​യി​നം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​തു​വ​രെ ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഇ​തി​ലൂ​ടെ ഫാ​മി​ന് ല​ഭി​ച്ച​ത്.

പാ​ര​മ്പ​ര്യ ഗു​ണ​ങ്ങ​ളു​ള്ള മാ​തൃ​വൃ​ക്ഷ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ഒ​ട്ടു​തൈ​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന് കീ​ഴി​ൽ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത നേ​ത്ര ജം​ബോ, നേ​ത്ര ഗം​ഗ, നേ​ത്ര ഉ​ദ​യ, ഭാ​സ്ക​ര തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും സം​സ്ഥാ​ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​യ​രം കു​റ​ഞ്ഞ​തും അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള​തു​മാ​യ വി​വി​ധ ഇ​ന​ങ്ങ​ളും ഇ​വി​ടെ ത​യാ​റാ​ക്കു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ന്‍റെ​യും പ്ലാ​വി​ന്‍റെ​യും തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ​തൈ​ക​ൾ, വി​വി​ധ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ​യും ഫാ​മി​ൽ വി​ൽ​പ്പ​ന​യ്ക്കൊ​രു​ക്കി​യി​ട്ടു​ണ്ട്. സീ​സ​ണി​ലാ​ണെ​ങ്കി​ൽ മാ​ങ്ങ​യും ച​ക്ക​യും ക​ശു​വ​ണ്ടി​യു​മെ​ല്ലാം നേ​രി​ട്ട് വാ​ങ്ങാം. കു​രു​മു​ള​ക്, വി​വി​ധ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, ചെ​ണ്ടു​മ​ല്ലി തു​ട​ങ്ങി​യ​വ​യു​മു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ കൃ​ഷി​വി​ജ്ഞാ​ൻ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഇ​വി​ടെ ക​ശു​വ​ണ്ടി സം​സ്ക​ര​ണ യൂ​ണി​റ്റ്, വി​ൽ​പ്പ​ന​ശാ​ല, ക​ശു​വ​ണ്ടി മ്യൂ​സി​യം, പ​രി​ശീ​ല​ന​കേ​ന്ദ്രം, ഫാം ​ടൂ​റി​സം എ​ന്നി​വ ന​ട​പ്പാ​ക്കാ​ൻ 2.77 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.