കെ​ട്ടി​ട​നി​ർ​മാ​ണ സെ​സ് ഗ​ഡു​ക്ക​ളാ​യി പി​രി​ച്ചെ​ടു​ക്ക​ണം: ലെ​ൻ​സ്ഫെ​ഡ്
Sunday, November 17, 2024 7:25 AM IST
കാ​സ​ർ​ഗോ​ഡ്: കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്കു​ള്ള സെ​സ് ഗ​ഡു​ക്ക​ളാ​യി പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

വീ​ടു​ക​ൾ​ക്ക് കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നി​ർ​മാ​ണ​ച്ചെ​ല​വി​ന്‍റെ തോ​ത് അ​നു​സ​രി​ച്ചു​ള്ള സെ​സ് ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​ങ്ക​ല്ല്, മ​ണ്ണ്, മെ​റ്റ​ൽ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ ജി​ല്ല​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ൽ​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വി​നോ​ദ് കു​മാ​ർ, സെ​ക്ര​ട്ട​റി ജി​തി​ൻ സു​ധാ​കൃ​ഷ്ണ​ൻ, ഇ.​പി. ഉ​ണ്ണ​കൃ​ഷ്ണ​ൻ, എ.​സി. മ​ധു​സൂ​ദ​ന​ൻ, എം.​വി. അ​നി​ൽ കു​മാ​ർ, എം. ​വി​ജ​യ​ൻ, മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്, ജോ​യ് ജോ​സ​ഫ്, എ​ച്ച്.​ജി. വി​നോ​ദ് കു​മാ​ർ, ര​മേ​ശ​ൻ ക​ട​വ​ത്ത്, ഉ​ദ​യ​കു​മാ​ർ മ​ല്ലം, സ​ജി മാ​ത്യു, പി. ​രാ​ജ​ൻ, നി​യാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.