സ​ർ​ക്കാ​ർ കൈ​വി​ട്ടാ​ൽ ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ളുടെ നി​ല​നി​ല്പ് അ​വ​താ​ള​ത്തി​ൽ
സ​ർ​ക്കാ​ർ കൈ​വി​ട്ടാ​ൽ ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ്  സ്ഥാ​പ​ന​ങ്ങ​ളുടെ നി​ല​നി​ല്പ് അ​വ​താ​ള​ത്തി​ൽ
Saturday, November 16, 2024 1:05 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ശ​​​​ന്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യ​​​​ല്ലെ​​​​ന്നു ധ​​​​ന​​​​വ​​​​കു​​​​പ്പ് നി​​​​ർ​​​​ദേ​​​​ശം, ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​നു ത​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​യാ​​​​കും. ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ശ​​​​ന്പ​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​ ന​​​​ല്കാ​​​​നു​​​​ള്ള പ​​​​ണം അ​​​​താ​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ധ​​​​ന​​​​വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ശ​​​​ന്പ​​​​ള​​​​കു​​​​ടി​​​​ശി​​​​ക​​​​യോ ശ​​​​ന്പ​​​​ളവ​​​​ർ​​​​ധ​​​​ന​​​​ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളോ സം​​​​ബ​​​​ന്ധി​​​​ച്ച് ഏ​​​​തെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചാ​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു ന​​​​ല്കി.

സ​​​​ർ​​​​ക്കാ​​​​രി​​​​നെ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​ക്കി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത വ​​​​ർ​​​​ധി​​​​ച്ചു​​വ​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​തി​​​​നു ത​​​​ട​​​​യി​​​​ടു​​​​ക​​കൂ​​​​ടി ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്കം. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച് അ​​​​നു​​​​കൂ​​​​ല വി​​​​ധി സ​​​​ന്പാ​​​​ദി​​​​ച്ചാ​​​​ൽ ഇ​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കേ​​​​ണ്ടി വ​​​​രു​​​​ന്ന തു​​​​ക സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​യി​​​​ൽ​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കും. സ​​​​ർ​​​​ക്കാ​​​​ർ ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​രു​​ന്നൂ​​റോ​​​​ളം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ണു​​​​ള്ള​​​​ത്.


കേ​​​​ര​​​​ള ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം, ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി, സം​​​​ഗീ​​​​ത നാ​​​​ട​​​​ക അ​​​​ക്കാ​​​​ദ​​​​മി തു​​​​ട​​​​ങ്ങി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ഈ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​വ​​​​യാ​​​​ണ്. ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ശ​​​​ന്പ​​​​ളം കൊ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​നി പ​​​​ണം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​ണ്ടാ​​​​യാ​​​​ൽ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ന്നെ സ്തം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു മു​​​​ൻ സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി കെ.സി. ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഈ ​​​​തീ​​​​രു​​​​മാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.