നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മരണം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ സ​​​ര്‍​വീ​​​സി​​​ല്‍ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വ്
നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മരണം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ സ​​​ര്‍​വീ​​​സി​​​ല്‍ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വ്
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി കൊ​​​ല​​​പാ​​​ത​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ എ​​​സ്‌​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ സ​​​ര്‍​വീ​​​സി​​​ല്‍ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

പ്ര​​​തി​​​ക​​​ളാ​​​യ എ​​​സ്‌​​​ഐ കെ.​​​എ. സാ​​​ബു, എ​​​എ​​​സ്‌​​​ഐ സി.​​​ബി. റെ​​​ജി​​​മോ​​​ന്‍, സി​​​പി​​​ഒ എ​​​സ്. നി​​​യാ​​​സ്, സീ​​​നി​​​യ​​​ര്‍ സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ സ​​​ജീ​​​വ് ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രെ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ല്‍ നി​​​യ​​​മ​​​നം ന​​​ല്‍​ക​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, പി.​​​എം. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സ​​​സ്‌​​​പെ​​​ന്‍​ഷ​​​നെ​​​തി​​​രേ ഇ​​​വ​​​ര്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ രാ​​​ജ്കു​​​മാ​​​ര്‍ 2019 ജൂ​​​ണ്‍ 21ന് ​​​ക​​​സ്റ്റ​​​ഡി മ​​​ര്‍​ദ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നു മ​​​രി​​​ച്ച കേ​​​സി​​​ലാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പ്ര​​​തി​​​ക​​​ളാ​​​യ​​​ത്. കേ​​​സി​​​ല്‍ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

2019 ജൂ​​​ണ്‍ 26 മു​​​ത​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​ബ്യൂ​​​ണ​​​ലി​​​നെ സ​​​മീ​​​പി​​​ച്ചെ​​ങ്കി​​ലും ഫ​​​ല​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.