സ​രി​ൻ മി​​​​ടു​​​​ക്ക​​​​നാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണെ​​​​ന്നു മു​ഖ്യ​മ​ന്ത്രി
സ​രി​ൻ മി​​​​ടു​​​​ക്ക​​​​നാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണെ​​​​ന്നു മു​ഖ്യ​മ​ന്ത്രി
Sunday, November 17, 2024 1:52 AM IST
പാ​​​​ല​​​​ക്കാ​​​​ട്: ഡോ. ​​​​പി. സ​​​​രി​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ​​​​തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സും ബി​​​​ജെ​​​​പി​​​​യും അ​​​​ങ്ക​​​​ലാ​​​​പ്പി​​​​ലാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

ഈ ​​​​അ​​​​ങ്ക​​​​ലാ​​​​പ്പ് സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. ഇ​​​​തോ​​​​ടെ എ​​​​ല്ലാ തെ​​​​റ്റാ​​​​യ വ​​​​ഴി​​​​യും സ്വീ​​​​ക​​​​രി​​​​ച്ച് അ​​​​വ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പാ​​​​ല​​​​ക്കാ​​​​ട് മേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച എ​​​​ൽ​​​​ഡി​​​​എ​​​​ഫ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പൊ​​​​തു​​​​യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

സ​​​​രി​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ ഉ​​​​ണ​​​​ർ​​​​വും ഉ​​​​ത്സാ​​​​ഹ​​​​വും വ​​​​ർ​​​​ധി​​​​ച്ചു. അ​​​​തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തു പാ​​​​ല​​​​ക്കാ​​ട്ട് കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷം മാ​​​​റ​​​​ണ​​​​മെ​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​റ​​​​ച്ച വി​​​​ശ്വാ​​​​സ​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​കെ​​​​യു​​​​ണ്ടാ​​​​യ വി​​​​ക​​​​സ​​​​ന​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കാ​​​​ൻ പാ​​​​ല​​​​ക്കാ​​​​ടി​​​​നും ക​​​​ഴി​​​​യ​​​​ണ്ടേ എ​​​​ന്ന ചി​​​​ന്ത പാ​​​​ല​​​​ക്കാ​​​​ട്ടെ ഭൂ​​​​രി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ന​​​​സി​​​​ലു​​​​ണ്ട്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് സ​​​​രി​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹം മി​​​​ടു​​​​ക്ക​​​​നാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

യു​​​​ഡി​​​​എ​​​​ഫും ബി​​​​ജെ​​​​പി​​​​യും ഒ​​​​ത്തു​​​​ക​​​​ളി​​​​ച്ചാ​​​​ണ് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ടു​​​​ന്ന​​​​ത്. ആ ​​​​ഡീ​​​​ലു​​​​ക​​​​ളൊ​​​​ക്കെ ജ​​​​നം നി​​​​ത്യ​​​​വും കാ​​​​ണു​​​​ന്നു​​​​ണ്ട്. എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും അ​​​​വ​​​​ർ അ​​​​തു തു​​​​ട​​​​ർ​​​​ന്നി​​​​രു​​​​ന്നു. ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട്ടു​​​​നി​​​​ന്ന് അ​​​​തി​​​​ന്‍റെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ണാം.

1960ൽ ​​​​പ​​​​ട്ടാ​​​​ന്പി​​​​യി​​​​ൽ ഇ​​​​എം​​​​എ​​​​സും 1971ൽ ​​​​പാ​​​​ല​​​​ക്കാ​​​​ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​കെ​​​​ജി​​​​യും മ​​​​ത്സ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ ഈ ​​​​അ​​​​വി​​​​ശു​​​​ദ്ധ കൂ​​​​ട്ടു​​​​കെ​​​​ട്ട് നാം ​​​​ക​​​​ണ്ടി​​​​രു​​​​ന്നു. അ​​​​തി​​​​നെ​​​​യെ​​​​ല്ലാം അ​​​​ന്നു​​​​ത​​​​ന്നെ ജ​​​​നം ബാ​​​​ല​​​​റ്റ് പേ​​​​പ്പ​​​​റി​​​​ലൂ​​​​ടെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​തു​​​​മാ​​​​ണ്. ഇ​​​​ത്ത​​​​വ​​​​ണ​​​​യും അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.

ക​​​​ഴി​​​​ഞ്ഞ എ​​​​ട്ട​​​​ര വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തെ ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​രി​​​​നാ​​​​യി വോ​​​​ട്ടു​​​​ചോ​​​​ദി​​​​ച്ച​​​​ത്.

കെ. ​​​​ബാ​​​​ബു എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി, എം.​​​​ബി. രാ​​​​ജേ​​​​ഷ്, സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ക​​​​മ്മി​​​​റ്റി അം​​​​ഗം എ.​​​​കെ. ബാ​​​​ല​​​​ൻ, മു​​​​തി​​​​ർ​​​​ന്ന സി​​​​പി​​​​ഐ നേ​​​​താ​​​​വ് കെ.​​​​ഇ. ഇ​​​​സ്മാ​​​​യി​​​​ൽ, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി. സു​​​​രേ​​​​ഷ് രാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.