ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​തി​ക്ര​മം
ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ  സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​തി​ക്ര​മം
Saturday, November 16, 2024 1:05 AM IST
ചെ​​മ്പ​​ന്തൊ​​ട്ടി(​ക​ണ്ണൂ​ർ): ചെ​​മ്പ​​ന്തൊ​​ട്ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​റോ​ന പ​​ള്ളി​​യി​​ൽ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ അ​​തി​​ക്ര​​മം ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് ഇ​​ട​​വ​​ക ഭ​​ര​​ണ​​സ​​മി​​തി.

ഇ​​ക്ക​​ഴി​​ഞ്ഞ 11 മു​​ത​​ൽ 14 വ​​രെ ചെ​​മ്പ​​ന്തൊ​​ട്ടി സെ​​ന്‍റ് ജോ​​ർ​​ജ് ഹൈ​​സ്കൂ​​ളി​​ലും ചെ​​റു​​പു​​ഷ്പം യു​​പി സ്കൂ​​ളി​​ലു​​മാ​​യി ഇ​​രി​​ക്കൂ​​ർ സ​​ബ്ജി​​ല്ലാ ക​​ലോ​​ത്സ​​വം ന​​ട​​ന്നി​​രു​​ന്നു. ഇ​​തി​​നി​​ടെ 13ന് ​​ചെ​​മ്പ​​ന്തൊ​​ട്ടി പ​​ള്ളി​​യു​​ടെ പു​​റ​​ത്തു​​ള്ള കു​​മ്പ​​സാ​​ര​​ക്കൂ​​ട്ടി​​ൽ​​നി​​ന്നു വൈ​​ദി​​ക​​ർ ധ​​രി​​ക്കു​​ന്ന കൂ​​ദാ​​ശാ വ​​സ്ത്ര​​മാ​​യ ഊ​​റാ​​റ​​ക​​ൾ കാ​​ണാ​​താ​​യി.

ര​​ണ്ട് ഊ​​റാ​​റ ന​​ഷ്ട​​പ്പെ​​ട്ട​​തി​​ൽ ഒ​​ന്ന് 14ന് ​​വൈ​​കു​​ന്നേ​​രം പ​​ള്ളി​​യു​​ടെ സ​​മീ​​പ​​ത്തു​​ള്ള ശൗ​​ചാ​​ല​​യ​​ത്തി​​ൽ​​നി​​ന്നാ​​ണ് ല​​ഭി​​ച്ച​​ത്. ഇ​​ത് സാ​​മൂ​​ഹ്യ​​ദ്രോ​​ഹി​​ക​​ൾ എ​​ടു​​ത്തു​​കൊ​​ണ്ടു​​പോ​​യി ഇ​​ട്ട​​താ​​ണെ​​ന്ന് പ​​ള്ളി ഭ​​ര​​ണ​​സ​​മി​​തി ആ​​രോ​​പി​​ച്ചു. ഇ​​തി​​നെ​​തി​​രേ ശ്രീ​​ക​​ണ്ഠ​​പു​​രം പോ​​ലീ​​സി​​ൽ പ​​ള്ളി ട്ര​​സ്റ്റി വ​​ർ​​ഗീ​​സ് നെ​​ടി​​യ​​കാ​​ലാ​​യി​​ൽ പ​​രാ​​തി ന​​ൽ​​കി. കു​​റ്റ​​ക്കാ​​രെ എ​​ത്ര​​യും വേ​​ഗം ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഊ​​റാ​​റ ന​​ശി​​പ്പി​​ച്ച സാ​​മൂ​​ഹ്യ​​ദ്രോ​​ഹി​​ക​​ളു​​ടെ ന​​ട​​പ​​ടി​​യി​​ൽ സ​​ജീ​​വ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പ്ര​​തി​​ഷേ​​ധി​​ച്ചു. കു​​റ്റ​​ക്കാ​​രെ എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ബി​​ജെ​​പി ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​കു​​മാ​​ർ ക​​രി​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നേ​​താ​​ക്ക​​ൾ പ​​ള്ളി​​യി​​ലെ​​ത്തി ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി മ​​ഞ്ഞ​​ളാ​​ങ്ക​​ലി​​നെ​​ക്ക​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ച്ചു. സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ​​മ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.