ഇ.​പി. ജ​യ​രാ​ജ​ന്‍റേ​ത് രാഷ്‌ട്രീ​യ​ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ത​മാ​ശ: വി.​ഡി. സ​തീ​ശ​ൻ
ഇ.​പി. ജ​യ​രാ​ജ​ന്‍റേ​ത് രാഷ്‌ട്രീ​യ​ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ത​മാ​ശ: വി.​ഡി. സ​തീ​ശ​ൻ
Saturday, November 16, 2024 1:05 AM IST
പാ​​​ല​​​ക്കാ​​​ട്: അ​​​വ​​​സ​​​ര​​​വാ​​​ദി​​​യാ​​​ണെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ക്കു​​​റി​​​ച്ച് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ്ര​​​സം​​​ഗി​​​ച്ച​​​തു രാ​​ഷ്‌​​ട്രീ​​​യ​​​ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ത​​​മാ​​​ശ​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

അ​​​വി​​​ടെ അ​​​നു​​​മോ​​​ദ​​​ന​​​യോ​​​ഗ​​​മാ​​​ണോ അ​​​നു​​​ശോ​​​ച​​​ന​​​യോ​​​ഗ​​​മാ​​​ണോ ന​​​ട​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല. അതു ന​​​ന്നാ​​​യി ആ​​​സ്വ​​​ദി​​​ച്ചു. ആരോ എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ത്ത​​​താ​​​കും ജ​​​യ​​​രാ​​​ജ​​​ൻ അ​​​വി​​​ടെ പ്ര​​​സം​​​ഗി​​​ച്ച​​​ത്.

ആ​​​ത്മ​​​ക​​​ഥ സം​​​ബ​​​ന്ധി​​​ച്ച് ഡി​​​ജി​​​പി​​​ക്ക് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഡി​​​സി ബു​​​ക്സി​​​ന്‍റെ പേ​​​രി​​​ല്ല. ആ​​​ത്മ​​​ക​​​ഥ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​താ​​​ണെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം.

ഡി​​​സി ബു​​​ക്സ് പോ​​​ലൊ​​​രു സ്ഥാ​​​പ​​​നം അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ത്മ​​​ക​​​ഥ ഉ​​​ണ്ടാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മോ‍? ആ​​​ത്മ​​​ക​​​ഥ ഭാ​​​ഷാ​​​ശു​​​ദ്ധി വ​​​രു​​​ത്താ​​​ൻ ദേ​​​ശാ​​​ഭി​​​മാ​​​നി​​​യു​​​ടെ ആ​​​ളെ ഏ​​​ല്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. അ​​​പ്പോ​​​ൾ ഇ​​​തു പു​​​റ​​​ത്തു​​​കൊ​​​ടു​​​ത്ത​​​ത് ഇ​​​പി​​​യു​​​ടെ ശ​​​ത്രു​​​ക്ക​​​ളാ​​​ണോ മി​​​ത്ര​​​ങ്ങ​​​ളാ​​​ണോ എ​​​ന്നു​​​മാ​​​ത്രം അ​​​ന്വേ​​​ഷി​​​ച്ചാ​​​ൽ മ​​​തി.


സാ​​​ന്‍റി​​​യാ​​​ഗോ മാ​​​ർ​​​ട്ടി​​​ന്‍റെ കൈ​​​യി​​​ൽ​​​നി​​​ന്നു ര​​​ണ്ടു കോ​​​ടി ബോ​​​ണ്ട് വാ​​​ങ്ങി​​​യ​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണെ​​​ന്നാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്ന​​​ല്ലോ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി. എ​​​ന്നി​​​ട്ടാ​​​ണ് ഈ ​​​പാ​​​വ​​​ത്തെ ബ​​​ലി​​​യാ​​​ടാ​​​ക്കി​​​യ​​​ത്. ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും ഇ.​​​പി. എ​​​പ്പോ​​​ഴും സ​​​ത്യം പ​​​റ​​​യു​​​മെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.