പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ബലാത്സംഗമെന്നു ഹൈക്കോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതമില്ലാതെയുള്ള  ലൈംഗികബന്ധം ബലാത്സംഗമെന്നു ഹൈക്കോടതി
Saturday, November 16, 2024 1:05 AM IST
മും​​​​ബൈ: പ​​​​തി​​​​നെ​​​​ട്ടു വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള ഭാ​​​​ര്യ​​​​യു​​​​ടെ സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ ലൈം​​​​ഗി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ബ​​​​ലാ​​​​ൽ​​​​സം​​​​ഗ​​​​ത്തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി. സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​നു പ​​​​ത്തു വ​​​​ർ​​​​ഷം ത​​​​ട​​​​വി​​​​ന് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട 24കാ​​​​ര​​​​ന്‍റെ ശി​​​​ക്ഷാ​​​​വി​​​​ധി ശ​​​​രി​​​​വ​​​​ച്ചു കൊ​​​​ണ്ടാ​​​​ണു പ​​​​രാ​​​​മ​​​​ർ​​​​ശം.

2021ൽ ​​​​സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി​​​​യെ ചോ​​​​ദ്യം ചെ​​​​യ്തു കൊ​​​​ണ്ടു യു​​​​വാ​​​​വ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി ത​​​​ള്ളി. യു​​​​വ​​​​തി ത​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ത് ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രി​​​​ല്ലെ​​​​ന്ന യു​​​​വാ​​​​വി​​​​ന്‍റെ വാ​​​​ദം കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.


ത​​​​ന്‍റെ സ​​​​മ്മ​​​​ത​​​​മി​​​​ല്ലാ​​​​തെ ത​​​​ന്നെ പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ക​​​​യും ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി. ത​​​​ന്നെ ഗ​​​​ർ​​​​ഭഛി​​​​ദ്ര​​​​ത്തി​​​​നു നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു​​​​വെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.