റെ​യി​ൽ​വെ 40,000 കോ​ച്ചു​ക​ളി​ൽഎ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
റെ​യി​ൽ​വെ 40,000 കോ​ച്ചു​ക​ളി​ൽഎ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
Sunday, November 17, 2024 1:52 AM IST
എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ

കൊ​​​ല്ലം: സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റെ​​​യി​​​ൽ​​​വേ 40,000 കോ​​​ച്ചു​​​ക​​​ളി​​​ൽ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ) കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്നു. ഇ​​​തു കൂ​​​ടാ​​​തെ 14, 000 എ​​​ൻ​​​ജി​​​നു​​​ക​​​ളി​​​ലും 6,000 ഇ​​​ല​​​ക്ടി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും (ഇ​​​എം​​​യു) സ​​​മാ​​​ന​​​മാ​​​യ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നാ​​​യി 15,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി​​​ക്ക് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കിക്ക​​​ഴി​​​ഞ്ഞു.

കോ​​​ച്ചു​​​ക​​​ളി​​​ൽ ഒ​​​രെ​​​ണ്ണ​​​ത്തി​​​ൽ ആ​​​റ് വീ​​​തം ആ​​​കെ 2.5 ല​​​ക്ഷം കാ​​​മ​​​റ​​​ക​​​ളും എ​​​ൻ​​​ജി​​​നു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ൽ നാ​​​ല് വീ​​​തം 56,000 കാ​​​മ​​​റ​​​ക​​​ളും ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ൽ നാ​​​ല് വീ​​​തം 24, 000 കാ​​​മ​​​റ​​​ക​​​ളു​​​മാ​​​ണ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.

12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​ന്നെ ഇ​​​വ പൂ​​​ർ​​​ണ​​​മാ​​​യും സ്ഥാ​​​പി​​​ക്കും. ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള എ​​​ഐ കാ​​​മ​​​റ​​​ക​​​ൾ മി​​​ക​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ റെ​​​യി​​​ൽ​​​വേ ഇ​​​തി​​​ന​​​കം ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.


ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ പാ​​​ളം തെ​​​റ്റ​​​ലും അ​​​ട്ടി​​​മ​​​റി ശ്ര​​​മ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ച്ച് വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. ഒ​​​പ്പം യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​നും ഇ​​​തു വ​​​ഴി സാ​​​ധി​​​ക്കും.

ട്രാ​​​ക്കു​​​ക​​​ളി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് അ​​​പ​​​ക​​​ട സൂ​​​ച​​​ന​​​ക​​​ൾ നേ​​​ര​​​ത്തേ ത​​​ന്നെ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നും എ​​​ഐ കാ​​​മ​​​റ​​​ക​​​ൾ ഏ​​​റെ ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തീ​​​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.