സ​ന്ദീ​പി​നെ​യും സ​രി​നെ​യും താ​ര​ത​മ്യം ചെ​യ്യാ​നാകില്ല: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
സ​ന്ദീ​പി​നെ​യും സ​രി​നെ​യും താ​ര​ത​മ്യം  ചെ​യ്യാ​നാകില്ല: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Sunday, November 17, 2024 1:53 AM IST
പാ​​​​ല​​​​ക്കാ​​​​ട്: സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ ബി​​​​ജെ​​​​പി വി​​​​ട്ട് കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​യും പി. സ​​​​രി​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ട്ട് സി​​​​പി​​​​എ​​​​മ്മി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​യും താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു പാ​​​​ല​​​​ക്കാ​​​​ട്ടെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ. ആ​​​​ളു​​​​ക​​​​ൾ വ​​​​ർ​​​​ഗീ​​​​യ​​​​നി​​​​ല​​​​പാ​​​​ട് തി​​​​രു​​​​ത്തി മ​​​​തേ​​​​ത​​​​ര​​​​ചേ​​​​രി​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ന്പോ​​​​ൾ അ​​​​തു സ്വാ​​​​ഗ​​​​തം​​​​ ചെ​​​​യ്യു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്.

പാ​​​​ല​​​​ക്കാ​​​​ട്ട് പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ മു​​​​ഖാ​​​​മു​​​​ഖം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ. വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യി ചി​​​​ന്തി​​​​ക്കു​​​​ന്ന ആ​​​​രു​​​​ടെ​​​​യും വോ​​​​ട്ടു വേ​​​​ണ്ട എ​​​​ന്ന​​​​താ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. വ​​​​ർ​​​​ഗീ​​​​യ​​​​ത ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഒ​​​​രു വ്യ​​​​ക്തി മ​​​​തേ​​​​ത​​​​ര​​​​ചേ​​​​രി​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​തു സ​​​​ന്തോ​​​​ഷ​​​​മാ​​​​ണ്.

ബി​​​​ജെ​​​​പി​​​​ക്ക​​​​ക​​​​ത്തു​​​​ള്ള ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ല​​​​മാ​​​​ണ് സ​​​​ന്ദീ​​​​പ് പാ​​​​ർ​​​​ട്ടി​​​​വി​​​​ട്ട​​​​ത്. സ​​​​രി​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ട്ട് സി​​​​പി​​​​എം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ​​​​തി​​​​നെ അ​​​​തു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്ക​​​​ല​​​​ല്ല സ​​​​ന്ദീ​​​​പി​​​​ന്‍റെ ല​​​​ക്ഷ്യം.

സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തി​​​​നെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തു സി​​​​പി​​​​എം ആ​​​​ണ്. കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് സ്വ​​​​യം പ​​​​രി​​​​ഹാ​​​​സ്യ​​​​നാ​​​​വു​​​​ക​​​​യാ​​​​ണ്. സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ ബി​​​​ജെ​​​​പി വി​​​​ട്ട് മ​​​​തേ​​​​ത​​​​ര​​​​പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​തി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന് എ​​​​ന്താ​​​​ണു പ്ര​​​​ശ്ന​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ ചോ​​​​ദി​​​​ച്ചു.

സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ മി​​​​ക​​​​ച്ച പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണെ​​​​ന്ന് ആ​​​​ദ്യം പ​​​​റ​​​​ഞ്ഞ​​​​തു സി​​​​പി​​​​എം നേ​​​​താ​​​​വ് എ.​​​​കെ. ബാ​​​​ല​​​​നാ​​​​ണെന്നും രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

പാ​​​​ല​​​​ക്കാ​​​​ട്: ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ൽ യാ​​​​തൊ​​​​രു വ്യ​​​​ത്യാ​​​​സ​​​​വു​​​​മി​​​​ല്ലെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ. സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രു​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ്യ​​​​ക്തി​​​​ക​​​​ള​​​​ല്ല, ന​​​​യ​​​​മാ​​​​ണ് പ്ര​​​​ധാ​​​​നം. സ​​​​ന്ദീ​​​​പ് കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി തെ​​​​റ്റി​​​​യ​​​​താ​​​​ണ്. കോ​​​​ണ്‍​ഗ്ര​​​​സും സി​​​​പി​​​​ഐ​​​​യും സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ​​​​ല്ലോ പ​​​​റ​​​​യു​​​​ന്ന​​​​ത്.
ഒ​​​​രാ​​​​ൾ നി​​​​ല​​​​പാ​​​​ടു മാ​​​​റി ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നൊ​​​​പ്പം ചേ​​​​രു​​​​ന്ന​​​​തി​​​​നെ സ്വാ​​​​ഗ​​​​തം​​​​ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ നി​​​​ല​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ചേ സ്വീ​​​​ക​​​​രി​​​​ക്കൂ. ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യാ​​​​ൽ​​​​ത​​​​ന്നെ നി​​​​ല​​​​പാ​​​​ടു മാ​​​​റ്റു​​​​മോ എ​​​​ന്ന​​​​താ​​​​ണ് കാ​​​​ര്യം. യു​​​​ഡി​​​​എ​​​​ഫ് തോ​​​​റ്റു തു​​​​ന്നം​​​​പാ​​​​ടും. സ​​​​ന്ദീ​​​​പ​​​​ല്ല ആ​​​​രു വ​​​​ന്നാ​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് ജ​​​​യി​​​​ക്കി​​​​ല്ല. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന​​​​ക​​​​ത്ത് ന​​​​ല്ല എ​​​​തി​​​​ർ​​​​പ്പു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഡീ​ൽ വ്യ​ക്ത​മാ​യെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

ക​​​ണ്ണൂ​​​ർ: സ​​​ന്ദീ​​​പ് വാ​​​ര്യ​​​രു​​​ടെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തോ​​​ടെ ബി​​​ജെ​​​പി-​​​കോ​​​ൺ​​​ഗ്ര​​​സ് ഡീ​​​ൽ കൂടുതൽ വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഇ​​​നി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന് നോ​​​ക്കി​​​യാ​​​ൽ മാ​​​ത്രം മ​​​തി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​യ​​​പ്പോ​​​ഴാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ബി​​​ജെ​​​പി​​​യെ കൂ​​​ടു​​​ത​​​ൽ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്.

എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ങ്ക​​​ലാ​​​പ്പി​​​ലാ​​​ണ്. പാ​​​ല​​​ക്കാ​​​ട്ട് ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ സ​​​രി​​​ൻ ന​​​ല്ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

ന​ല്ല എ​തി​രാ​ളി​യെ ന​ഷ്ട​മാ​യി: ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

പാ​​​ല​​​ക്കാ​​​ട്: ബി​​​ജെ​​​പി വി​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത സ​​​ന്ദീ​​​പ് വാ​​​ര്യ​​​രെ​​​ക്കു​​​റി​​​ച്ച് ചാ​​​ന​​​ൽ ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ സ്ഥി​​​രം എ​​​തി​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ജ്യോ​​​തി​​​കു​​​മാ​​​ർ ചാ​​​മ​​​ക്കാ​​​ല പ്ര​​​തി​​​ക​​​രി​​​ച്ച​​​തു കൗ​​​തു​​​ക​​​മു​​​ണ​​​ർ​​​ത്തി. ന​​​ല്ലൊ​​​രു എ​​​തി​​​രാ​​​ളി​​​യെ ന​​​ഷ്ട​​​മാ​​​യി എ​​​ന്നു ചാ​​​മ​​​ക്കാ​​​ല പ​​​റ​​​ഞ്ഞു.

ചാ​​​ന​​​ൽ​​​ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ സ്ഥി​​​രം​​​ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന സ​​​ന്ദീ​​​പ് വാ​​​ര്യ​​​രോ​​​ടു ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കി​​​ടെ രൂ​​​ക്ഷ​​​മാ​​​യി വ​​​ഴ​​​ക്കി​​​ട്ടി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ, പി​​​ണ​​​ക്ക​​​മി​​​ല്ല. ന​​​ല്ലൊ​​​രു എ​​​തി​​​രാ​​​ളി​​​യെ ന​​​ഷ്ട​​​മാ​​​യ സ​​​ങ്ക​​​ടം മാ​​​ത്ര​​​മേ ഉ​​​ള്ളൂ​​​വെ​​​ന്നും ജ്യോ​​​തി​​​കു​​​മാ​​​ർ ചാ​​​മ​​​ക്കാ​​​ല പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​നി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കും.

സ​​​ന്ദീ​​​പ് കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം, ചാ​​​ന​​​ൽ​​​ ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ “നീ ​​​ആ​​​രാ​​​ടാ...” എ​​​ന്നു​​​പ​​​റ​​​ഞ്ഞ് ഇ​​​രു​​​വ​​​രും വ​​​ഴ​​​ക്കു​​​കൂ​​​ടു​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തേ​​​ക്കു​​​റി​​​ച്ചു​​​ള​​​ള ചോ​​​ദ്യ​​​ത്തി​​​ന്, അ​​​തി​​​നേക്കാ​​​ൾ രൂ​​​ക്ഷ​​​മാ​​​യി വ​​​ഴ​​​ക്കി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ചാ​​​മ​​​ക്കാ​​​ല​​​യു​​​ടെ മ​​​റു​​​പ​​​ടി.

സ​​​​ന്ദീ​​​​പിനെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കൂ: എം.​​​​ബി. രാ​​​​ജേ​​​​ഷ്

പാ​​​​ല​​​​ക്കാ​​​​ട്: സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രെ​​​​പ്പോ​​​​ലൊ​​​​രു വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യു​​​​ടെ കാ​​​​ളി​​​​യ​​​​നെ ക​​​​ഴു​​​​ത്തി​​​​ല​​​​ണി​​​​യാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ മാ​​​​ത്ര​​​​മേ സാ​​​​ധി​​​​ക്കൂ എ​​​​ന്ന് മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ്.

നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്വേ​​​​ഷപ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ ഒ​​​​രാ​​​​ളെ അ​​​​വ​​​​ർ ത​​​​ല​​​​യി​​​​ൽ​​​​ കൊ​​​​ണ്ടുന​​​​ട​​​​ക്ക​​​​ട്ടെ. അ​​​​ത്ത​​​​ര​​​​മൊ​​​​രാ​​​​ളെ എ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഞ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് ചി​​​​ന്തി​​​​ക്കാ​​​​ൻ​​​​പോ​​​​ലു​​​​മാ​​​​കി​​​​ല്ല. പ​​​​ള്ളി പൊ​​​​ളി​​​​ച്ചി​​​​ട​​​​ത്തേ​​​​ക്കു വെ​​​​ള്ളി​​​​ ഇ​​​​ഷ്ടി​​​​ക സം​​​​ഭാ​​​​വ​​​​ന​​​​ചെ​​​​യ്ത പാ​​​​ർ​​​​ട്ടി​​​​ക്കു ന​​​​ല്ല മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​യി​​​​രി​​​​ക്കും സ​​​​ന്ദീ​​​​പ്.

വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​തെ സ​​​​ന്ദീ​​​​പി​​​​നെ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് താ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കും മു​​​​സ്‌​​ലിം ലീ​​​​ഗി​​​​നു​​​​മൊ​​​​ക്കെ കൊ​​​​ണ്ടു​​​​ന​​​​ട​​​​ക്കാ​​​​വു​​​​ന്ന നേ​​​​താ​​​​വാ​​​​ണോ സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ?

കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ ബി​​​​ജെ​​​​പി​​​​ക്കു​​​​വേ​​​​ണ്ടി കാ​​​​ലു​​​​വാ​​​​രി​​​​യ​​​​വ​​​​രാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​ചാ​​​​ര​​​​ക​​​​നെ സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും രാ​​​​ജേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.