ആ​ത്മ​ക​ഥാ വി​വാ​ദം: ഇപിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം
ആ​ത്മ​ക​ഥാ വി​വാ​ദം:  ഇപിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം
Saturday, November 16, 2024 1:05 AM IST
കോ​ട്ട​യം: ആ​ത്മ​ക​ഥാ വി​വാ​ദം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് 20നു ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു സ​മ​ര്‍​പ്പി​ക്കും. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഷാ​ഹു​ല്‍ ഹ​മീ​ദ് പ​റ​ഞ്ഞു.

ഷാ​ര്‍​ജ​യി​ലു​ള്ള ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി നാ​ട്ടി​ലെ​ത്തു​ന്ന മു​റ​യ്ക്കാ​കും മൊ​ഴി​യെ​ടു​ക്കു​ക. പു​സ്ത​ക പ്ര​കാ​ശ​ന​ത്തെ​പ്പ​റ്റി റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യു​ക​യി​ല്ലെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും എ​സ്പി പ​റ​ഞ്ഞു.

പു​സ്ത​ക പ്ര​കാ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞ​തി​ല്‍ അ​പ്പു​റ​ത്ത് ത​ങ്ങ​ള്‍​ക്ക് ഒ​ന്നും വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ല്ലെ​ന്ന് ര​വി ഡി​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


പു​സ്ത​കം താ​ന്‍ എ​ഴു​തി ഡി​സി ബു​ക്സി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ വാ​ദ​ങ്ങ​ളെ ഡി​സി ബു​ക്സ് ത​ള്ളു​ന്നി​ല്ല. ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​സാ​ധ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഡി​സി ബു​ക്സ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്ന​ത്.

‘ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​ട​യും’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​നം നി​ര്‍​മി​തി​യി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ലം കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വ​ച്ചി​രി​ക്കു​ന്നുവെന്നും ഉ​ള്ള​ട​ക്ക​ത്തെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ്യ​ക്ത​മാ​കു​ന്ന​താ​ണെ​ന്നു​മാ​ണ് ഡി​സി ബു​ക്സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.