മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അവഗണനയിൽ പ്രതിഷേധം ആളുന്നു
മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തം: കേന്ദ്ര അവഗണനയിൽ പ്രതിഷേധം ആളുന്നു
Saturday, November 16, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തെ ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് പ്രത്യേക ധ​​ന​​സ​​ഹാ​​യം ന​​ൽ​​കാ​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം. കേ​​​ന്ദ്ര സ​​​ഹാ​​​യം വൈ​​​കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​ദ്യം യു​​​ഡി​​​എ​​​ഫും പി​​​ന്നീ​​​ട് എ​​​ൽ​​​ഡി​​​എ​​​ഫും വ​​​യ​​​നാ​​​ട്ടി​​​ൽ ഹ​​​ർ​​​ത്താ​​​ലും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി നേ​​​രി​​​ട്ടെ​​​ത്തി വ​​​യ​​​നാ​​​ട്ടി​​​ലെ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷ​​​വും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ത്ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ലേ എ​​​ന്ന ചോ​​​ദ്യ​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​ത്.

വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് കേ​​​ര​​​ള​​​ത്തോ​​​ടു കാ​​​ട്ടു​​​ന്ന നീ​​​തീക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത ക​​​ടു​​​ത്ത വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. കേ​​​ന്ദ്ര നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​ക​​​രി​​​ച്ചു.

ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്രം ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ൾ, കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ൻ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ത്ത കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​യെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

തീ​രു​മാ​നം ഈ മാസം വേ​ണ​മെ​ന്ന് കോടതി

കൊ​​​ച്ചി: വ​യ​നാ​ട് ദു​ര​ന്തം അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഈ ​മാ​സം​ത​ന്നെ തീ​രു​മാ​നം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ർ, കെ.​വി.​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം.


ദു​ര​ന്ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചേ​രാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ.​ആ​ര്‍.​എ​ല്‍. സു​ന്ദ​രേ​ശ​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ നാ​ലു മാ​സം പി​ന്നി​ട്ടി​ട്ടും യോ​ഗം ചേ​ര്‍​ന്നി​ല്ലെ​ന്ന് കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

ചൂ​ര​ല്‍​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.

മ​ന്ത്രി​യു​ടെ ക​ത്ത് പ​രി​ശോ​ധി​ച്ച കോ​ട​തി, സ​ഹാ​യം ന​ല്‍​കി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല​ല്ലോ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ്യ​ക്ത​ത വ​രു​ത്താ​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ അ​റി യി​ച്ചു. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​ല​വി​ലെ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.
ദു​ര​ന്ത​ബാ​ധി​ത​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന്അ​മി​ക്ക​സ് ക്യൂ​റി​യും ആ​വ​ശ്യ​പ്പെ​ട്ടു.


19ന് ഹ​ർ​ത്താ​ൽ

ക​​ൽ​​പ്പ​​റ്റ: പു​​ഞ്ചി​​രി​​മ​​ട്ടം ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ലും പ്ര​​ത്യേ​​ക സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ലും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കാ​​ട്ടു​​ന്ന വി​​മു​​ഖ​​ത​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് 19ന് ​​യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫും വ​​യ​​നാ​​ട്ടിൽ ഹ​​ർ​​ത്താ​​ലിന് ആ​​ഹ്വാ​​നം ചെ​​യ്തു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ കെ​​പി​​സി​​സി വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ടി. ​​സി​​ദ്ദി​​ഖ് എം​​എ​​ൽ​​എ, ഐ.​​സി. ബാ​​ല​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെയുള്ള നേ​​താ​​ക്ക​​ൾ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണു യു​​ഡി​​എ​​ഫ് ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു എ​​ൽ​​ഡി​​എ​​ഫ് ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യാ​ണു ഹ​​ർ​​ത്താ​​ൽ ആ​​ച​​രി​​ക്കു​​ക​​യെ​​ന്നു യു​​ഡി​​എ​​ഫ്, എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.