ചേ​വാ​യൂ​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നിടെ അ​ക്ര​മം
ചേ​വാ​യൂ​ർ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നിടെ അ​ക്ര​മം
Sunday, November 17, 2024 1:53 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് ചേ​​​​വാ​​​​യൂ​​​​ർ സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ര്‍​ഷ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട്ട് ഇ​​​​ന്ന് ഹ​​​​ർ​​​​ത്താ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ്.

രാ​​​​വി​​​​ലെ ആ​​​​റു​​​​മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് ഹ​​​​ർ​​​​ത്താ​​​​ൽ. ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​വീ​​​​ൺ​​​​കു​​​​മാ​​​​ര്‍, എം.​​​​കെ. രാ​​​​ഘ​​​​വ​​​​ൻ എം​​​​പി എ​​​​ന്നി​​​​വ​​​​രാ​​​​ണ് വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഹ​​​​ർ​​​​ത്താ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

നി​​​​ല​​​​വി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് ഭ​​​​രി​​​​ക്കു​​​​ന്ന ചേ​​​​വാ​​​​യൂ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണബാ​​​​ങ്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വി​​​​മ​​​​ത​​​​ വി​​​​ഭാ​​​​ഗം സി​​​​പി​​​​എം പി​​​​ന്തു​​​​ണ​​​​യോ​​​​ടെ മ​​​​ത്സ​​​​രി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് വ​​​​ലി​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള സം​​​​ഘ​​​​ര്‍​ഷ​​​​മാ​​​​ണ് കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​ണ്ടാ​​​​യ​​​​ത്.

വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രെ കല്ലെറി​​​​ഞ്ഞോ​​​​ടി​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ വ​​​​രെ​​​​യു​​​​ണ്ടാ​​​​യി. ​കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി ഇ​​​​ല്ലാ​​​​ത്ത അ​​​​തി​​​​ക്ര​​​​മം ഉ​​​​ണ്ടാ​​​​യെ​​​​ന്നും എ​​​​ല്ലാ​​​​റ്റി​​​​നും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത് സി​​​​പി​​​​എം ആ​​​​ണെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

5,000 ക​​​​ള്ള​​​​വോ​​​​ട്ട് സി​​​​പി​​​​എം ചെ​​​​യ്തെന്നും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കോ​​​​ൺ​​​​ഗ്ര​​​​സ് വോ​​​​ട്ട​​​​ർ​​​​മാ​​​​രെ വോ​​​​ട്ടിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ടു​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ള്‍ ആ​​​​രോ​​​​പി​​​​ച്ചു.​ സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ അ​​​​ഴി​​​​ഞ്ഞാ​​​​ടു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഫോ​​​​ണ്‍ എ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും പോ​​​​ലീ​​​​സും സി​​​​പി​​​​എ​​​​മ്മും അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​ക്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​ണ് കോ ൺഗ്രസ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം.


സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.​

കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​തി​​​​ര​​​​വ​​​​ട്ടം റോ​​​​ഡി​​​​ലെ പ​​​​റ​​​​യ​​​​ഞ്ചേ​​​​രി സ്‌​​​​കൂ​​​​ളി​​​​ല്‍ രാ​​​​വി​​​​ലെ എ​​​​ട്ടു​​​​മു​​​​ത​​​​ലാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ക​​​​ള്ള​​​​വോ​​​​ട്ട് ന​​​​ട​​​​ന്നെ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ​​​​ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണ് രാ​​​​വി​​​​ലെ 11 ഓ​​​​ടെ അ​​​​നി​​​​ഷ്ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

സം​​​​ഘ​​​​ര്‍​ഷം സ്‌​​​​കൂ​​​​ളും ക​​​​ട​​​​ന്ന് റോ​​​​ഡി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​യ​​​​തോ​​​​ടെ പോ​​​​ലീ​​​​സ് എ​​​​ത്തിയെങ്കിലും പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 23 ബൂ​​​​ത്തു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ എ​​​​ല്ലാ​​​​ബൂ​​​​ത്തി​​​​ല്‍നി​​​​ന്നും ക​​​​ള്ള​​​​വോ​​​​ട്ട് പ​​​​രാ​​​​തി ഉ​​​​യ​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണ് സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​ന് അ​​​​ല് പ​​​​മെ​​​​ങ്കി​​​​ലും അ​​​​യ​​​​വു വ​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.