വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ വൻ തിരക്ക്
വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ വൻ തിരക്ക്
Sunday, November 17, 2024 1:53 AM IST
ശ​ബ​രി​മ​ല: വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ദ​ര്‍ശ​നം കാ​ത്ത് ഭ​ക്ത​രു​ടെ നീ​ണ്ട​ നി​ര.

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മേ​ല്‍ശാ​ന്തി​മാ​രാ​യ അ​രു​ണ്‍കു​മാ​ര്‍ ന​മ്പൂ​തി​രി ശ​ബ​രി​മ​ല ക്ഷേ​ത്രന​ട​യും വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റം ക്ഷേ​ത്ര ന​ടയും തു​റ​ന്നു. നി​ര്‍മാ​ല്യ​ദ​ര്‍ശ​നം തൊ​ഴു​ത് അ​യ്യ​പ്പ​പൂ​ജ​ക​ള്‍ സ​മ​ര്‍പ്പി​ക്കാ​നെ​ത്തി​യ​വ​ര്‍ ശ​ര​ണം വി​ളി​ക​ളോ​ടെ അ​പ്പോ​ഴേ​ക്കും ശ്രീ​കോ​വി​ലി​നു മു​മ്പി​ലേ​ക്ക് ഒ​ഴു​കി.

നെ​യ്യ​ഭി​ഷേ​കം ഉ​ൾ​പ്പെ​ടെ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ സ​മ​ർ​പ്പി​ക്കാ​നും അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കു​ണ്ടാ​യി. ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ട​ തു​റ​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡന്‍റ് പി.എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യ എ. ​അ​ജി​കു​മാ​ർ, ജി. ​സു​ന്ദ​രേ​ശ​ൻ തു​ട​ങ്ങി​യ​വ​രും രാ​വി​ലെ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പു​ല​ർ​ച്ചെ മൂ​ന്നി​നു തു​റ​ക്കു​ന്ന ന​ട ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ട​യ്ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തു​റ​ന്ന് രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാടി അ​ട​യ്ക്കും. മൂ​ന്നു മ​ണി​ക്ക് തു​റ​ന്ന ന​ട ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് അ​ട​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മൂന്നിന് വീ​ണ്ടും തു​റ​ക്കു​ക​യും രാ​ത്രി 11 മ​ണി​ക്ക് അ​ട​യ്ക്കു​ക​യും ചെ​യ്യും.


നട തു​റ​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ദ​ര്‍ശ​ന​ത്തി​നാ​യി വെ​ര്‍ച്വ​ല്‍ ക്യൂ ​ബു​ക്കിം​ഗ് ഏ​റെ​ക്കു​റെ എ​ല്ലാ​ ദി​വ​സ​വും പൂ​ര്‍ത്തി​യാ​യി. ത​ത്സ​മ​യ ബു​ക്കിം​ഗി​ലൂ​ടെ അ​യ്യ​പ്പ​ഭ​ക്ത​രെ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. പ​മ്പ, വ​ണ്ടി​പ്പെ​രി​യാ​ര്‍, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യം. വെ​ര്‍ച്വ​ല്‍ ക്യൂ​വി​ലൂടെ പ്ര​തി​ദി​നം 70,000 പേ​ര്‍ക്കും ത​ത്സ​മ​യ ബു​ക്കിം​ഗി​ലൂ​ടെ 10,000 പേ​ര്‍ക്കു​മാ​ണ് ദ​ര്‍ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​ധാ​ര്‍ കാ​ര്‍ഡി​ന്‍റെ കോ​പ്പി ഉ​പ​യോ​ഗി​ച്ച് ത​ത്സ​മ​യ ബു​ക്കിം​ഗ് ന​ട​ത്താം.

ന​ട തു​റ​ന്ന​ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 83249 അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.