കോ​ട്ട​ക്ക​ല്‍ ആ​ലി​ക്ക​ല്‍ ഇ​ര​ട്ട​ക്കൊ​ല: പ്ര​തി​ക​ളെ വെ​റു​തേവി​ട്ടു
കോ​ട്ട​ക്ക​ല്‍ ആ​ലി​ക്ക​ല്‍ ഇ​ര​ട്ട​ക്കൊ​ല: പ്ര​തി​ക​ളെ വെ​റു​തേവി​ട്ടു
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: കോ​​​ട്ട​​​ക്ക​​​ല്‍ ആ​​​ലി​​​ക്ക​​​ല്‍ ജു​​​മാ​​​മ​​​സ്ജി​​​ദ് ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​ക്കേ​​​സി​​​ലെ ഒ​​​മ്പ​​​ത് പ്ര​​​തി​​​ക​​​ളെ​​​യും ഹൈ​​​ക്കോ​​​ട​​​തി വെ​​​റു​​​തേ​ വി​​​ട്ടു. സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ള്‍ വി​​​ശ്വ​​​സ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ സം​​​ശ​​​യാ​​​തീ​​​ത​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ട്ട​​​ക്ക​​​ല്‍ കു​​​റ്റി​​​പ്പു​​​റം ആ​​​ലി​​​ക്ക​​​ല്‍ ജു​​​മാ​​​മ​​​സ്ജി​​​ദി​​​ല്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ട​​​ത്.

മ​​​ഞ്ചേ​​​രി അ​​​ഡീ. സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച പ്ര​​​തി​​​ക​​​ളാ​​​യ അ​​ബ്‌​​ദു സു​​​ഫി​​​യാ​​​ന്‍, യൂ​​​സ​​​ഫ് ഹാ​​​ജി, മു​​​ഹ​​​മ്മ​​​ദ് ന​​​വാ​​​സ്, ഇ​​​ബ്രാ​​​ഹിം കു​​​ട്ടി, മു​​​ജീ​​​ബ് റ​​​ഹി​​​മാ​​​ന്‍, സെ​​​യ്ത​​​ല​​​വി, അ​​​ബ്‌​​ദു ഹാ​​​ജി, മൊ​​​യ്തീ​​​ന്‍​കു​​​ട്ടി, അ​​​ബ്‌​​ദു​​ൾ റ​​​ഷീ​​​ദ്, ബീ​​​രാ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ പി.​​​ബി. സു​​​രേ​​​ഷ്‌​​​കു​​​മാ​​​ര്‍, സി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വെ​​​റു​​​തെ വി​​​ട്ട​​​ത്. സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​ള്‍ ന​​​ൽ​​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


പ​​​ള്ളി​​​ക്ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ മ​​​ഹ​​​ല്ല് ഖാ​​​സി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ര്‍​ക്ക​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് 2008 ഓ​​​ഗ​​​സ്റ്റ് 29നാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. പു​​​ളി​​​ക്ക​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ അ​​​ബ്‌​​ദു (45), അ​​​ബൂ​​​ബ​​​ക്ക​​​ര്‍ (50) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ അ​​​ഹ​​​മ്മ​​​ദ്കു​​​ട്ടി​​​യെ​​​ന്ന കു​​​ഞ്ഞാ​​​വ ഹാ​​​ജി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ബ്‌​​ദു​​​വും അ​​​ബൂ​​​ബ​​​ക്ക​​​റും ജു​​​മു​​​അ ന​​​മ​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ 13 പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​കം, കൊ​​​ല​​​പാ​​​ത​​​ക ശ്ര​​​മം, മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​​മാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ല്‍, ആ​​​ക്ര​​​മ​​ണ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​ക​​​ള്‍​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് ന​​​ല്‍​കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.