വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്തം: മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള മാ​ർ​ഗം തേടാൻ കേ​ര​ളം
വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്തം:  മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള മാ​ർ​ഗം തേടാൻ കേ​ര​ളം
Saturday, November 16, 2024 1:50 AM IST
കെ. ​​​​ഇ​​​​ന്ദ്ര​​​​ജി​​​​ത്ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്തം ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു​​​​ള്ള തു​​​​ക നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ മാ​​​​ന​​​​ദ​​​​ണ്ഡ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു കേ​​​​ര​​​​ളം.

ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​ധി​​​​യി​​​​ലെ മാ​​​​ന​​​​ദ​​​​ണ്ഡം അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ദു​​​​ര​​​​ന്ത​​​​ത്തി​​​​നു ശേ​​​​ഷം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യ്ക്കു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ക​​​​ത (പി​​​​ഡി​​​​എ​​​​ൻ​​​​എ) വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. കേ​​​​ന്ദ്ര മാ​​​​ന​​​​ദ​​​​ണ്ഡ പ്ര​​​​കാ​​​​രം പി​​​​ഡി​​​​എ​​​​ൻ​​​​എ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം നേ​​​​ര​​​​ത്തേ സം​​​​സ്ഥാ​​​​ന​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ യോ​​​​ഗം ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ചേ​​​​ർ​​​​ന്ന് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ളും തു​​​​ക​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ മാ​​​​ന​​​​ദ​​​​ണ്ഡ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പി​​​​ഡി​​​​എ​​​​ൻ​​​​എ കേ​​​​ന്ദ്ര​​​​ത്തി​​​​നു നേ​​​​ര​​​​ത്തെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി കേ​​​​ര​​​​ള​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പി​​​​ഡി​​​​എ​​​​ൻ​​​​എ റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീസി​​​​നു കൈ​​​​മാ​​​​റി. വൈ​​​​കാ​​​​തെ ഇ​​​​തു കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.


ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്തം എ​​​​ന്ന വാ​​​​ക്ക് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​​നു പ​​​​ക​​​​ര​​​​മു​​​​ള്ള വാ​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ടി​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കും. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​ധി​​​​യി​​​​ലു​​​​ള്ള തു​​​​ക​​​​യു​​​​ടെ പേ​​​​രി​​​​ൽ വ​​​​യ​​​​നാ​​​​ട് പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ കേ​​​​ന്ദ്ര സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ത്ത​​​​തി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും അ​​​​റി​​​​യി​​​​ക്കും.

എ​​​​സ്ഡി​​​​ആ​​​​ർ​​​​ഫി​​​​ലെ 394 കോ​​​​ടി രൂ​​​​പ ഇ​​​​പ്പോ​​​​ഴും ഉ​​​​ണ്ടാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ചെ​​​​റി​​​​യ ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ട​​​​ക്കം വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള​​​​താ​​​​ണെ​​​​ന്നു കാ​​​​ണി​​​​ച്ചു കേ​​​​ന്ദ്ര​​​​ത്തി​​​​നു കേ​​​​ര​​​​ളം മ​​​​റു​​​​പ​​​​ടി ക​​​​ത്തു ന​​​​ൽ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ക​​​​ഴി​​​​ഞ്ഞ ശേ​​​​ഷം വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള എം​​​​പി​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലും ഇ​​​​ക്കാ​​​​ര്യം ച​​​​ർ​​​​ച്ച ചെ​​​​യ്യും.

ഇ​​​​തോ​​​​ടൊ​​​​പ്പം സം​​​​സ്ഥാ​​​​ന​​​​ത്തോ​​​​ടു കാ​​​​ട്ടു​​​​ന്ന കേ​​​​ന്ദ്ര അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​തി​​​​രേ രാ​​​​ഷ്‌​​ട്രീ​​​​യ പോ​​​​രാ​​​​ട്ടം കൂ​​​​ടു​​​​ത​​​​ൽ ക​​​​ടു​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെയും തീ​​​​രു​​​​മാ​​​​നം.

കേ​​​​ര​​​​ള​​​​ത്തോ​​​​ടു​​​​ള്ള കേ​​​​ന്ദ്ര അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യെ രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വീ​​​​ണ്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രെ​​​​യും നേ​​​​രി​​​​ട്ടു ക​​​​ണ്ടു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.