മി​ല്‍​മ മേ​ഖ​ലാ യൂ​ണി​യ​ന്‍ പൊ​തു​യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്: ചെ​യ​ര്‍​മാ​ന്‍
മി​ല്‍​മ മേ​ഖ​ലാ യൂ​ണി​യ​ന്‍ പൊ​തു​യോ​ഗം  അ​ല​ങ്കോ​ല​പ്പെ​ട്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്: ചെ​യ​ര്‍​മാ​ന്‍
Sunday, November 17, 2024 1:53 AM IST
കൊ​ച്ചി: ക​ഴി​ഞ്ഞ 14ന് ​പെ​രു​മ്പാ​വൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ന്‍റെ പ്ര​ത്യേ​ക പൊ​തു​യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ല്‍ ചി​ല​ര്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വും യൂ​ണി​യ​നെ ത​ക​ര്‍​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വു​മാ​ണെ​ന്ന് മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​ടി. ജ​യ​ന്‍.

510 അം​ഗ​ സം​ഘ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക പൊ​തു​യോ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച ബൈ​ലോ ഭേ​ദ​ഗ​തി​യി​ല്‍ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മൂ​ന്നു ടേ​മോ 15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ലോ അം​ഗ​മാ​യി​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന ഭേ​ദ​ഗ​തി​യെ മൂ​ന്നു​പേ​ര്‍ മാ​ത്ര​മാ​ണ് അ​നു​കൂ​ലി​ച്ച​ത്. സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് അം​ഗീ​ക​രി​ച്ച് ഈ ​ഭേ​ദ​ഗ​തി ഒ​ഴി​വാ​ക്കി മ​റ്റു ഭേ​ദ​ഗ​തി​ക​ള്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു​യോ​ഗ​ശേ​ഷം യോ​ഗ​തീ​രു​മാ​ന​ങ്ങ​ളി​ല്‍ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി ആ​റു കോ​ണ്‍​ഗ്രസ് അം​ഗ​ങ്ങ​ളും ര​ണ്ട് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​ക്ക് കു​റി​പ്പു ന​ല്‍​കി.


പൊ​തു​യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു​വെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ത​ന്നെ​യാ​ണു യോ​ഗ​തീ​രു​മാ​ന​ത്തി​ല്‍ വി​യോ​ജ​ന​ക്കു​റി​പ്പും ന​ല്‍​കി​യി​ട്ടു​ള്ള​ത്. പൊ​തു​യോ​ഗ​ത്തി​ലെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

മേ​ഖ​ലാ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 20ന് ​ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​ പോ​കു​ക​യാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി 19ന് ​മേ​ഖ​ലാ യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി​ യോ​ഗം ഇ​ട​പ്പ​ള്ളി ഹെ​ഡ് ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും ചെ​യ​ര്‍​മാ​ന്‍ എം.​ടി. ജ​യ​ന്‍ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.