ശബരിമല നട തുറന്നു ; മണ്ഡലകാല തീർഥാടനത്തിനു തുടക്കം
ശബരിമല നട തുറന്നു ; മണ്ഡലകാല തീർഥാടനത്തിനു തുടക്കം
Saturday, November 16, 2024 1:05 AM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രന​ട തു​റ​ന്നു. കാ​ത്തു​നി​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സാ​യൂ​ജ്യ​മേ​കി പ​തി​വി​ലും ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേത​ന്നെ ഇ​ക്കു​റി ന​ട തു​റ​ന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി പി​ന്നാ​ലെ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹം ഇ​നി​യു​ള്ള ദി​ന​രാ​ത്ര​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​ക്കു​ണ്ടാ​കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ​യും ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്. ശ​ബ​രി​മ​ല ക്ഷേ​ത്രന​ട തു​റ​ന്ന​ശേ​ഷം മാ​ളി​ക​പ്പു​റ​ത്ത് മേ​ൽ​ശാ​ന്തി പി.​ജി. മു​ര​ളി​യും ന​ട തു​റ​ന്നു.

പി​ന്നാ​ലെ പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. പ​തി​നെ​ട്ടാം​പ​ടി​യു​ടെ താ​ഴെ കാ​ത്തു​നി​ന്ന നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​രെ കൈ​പി​ടി​ച്ച് പ​തി​നെ​ട്ടാം പ​ടി തി​രി​കെ ക​യ​റി​യ​തി​നു പി​ന്നാ​ലെ അ​യ്യ​പ്പ​ഭ​ക്ത​രും പ​ടി ച​വി​ട്ടി​ത്തു​ട​ങ്ങി.

വൈ​കു​ന്നേ​ര​ത്തോ​ടെ ശ​ബ​രി​മ​ല​യി​ലെ പു​തി​യ മേ​ൽ​ശാ​ന്തി എ​സ്. അ​രു​ൺ​കു​മാ​ർ ന​ന്പൂ​തി​രി​യു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ സ​ന്നി​ധാ​ന​ത്തു ന​ട​ന്നു. സോ​പാ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഡ​ത്തി​ലി​രു​ത്തി​യാ​ണ് അ​ഭി​ഷേ​കം ന​ട​ത്തി​യ​ത്.


ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ശ്രീ​കോ​വി​ലി​നു​ള്ളി​ൽ കൊ​ണ്ടു​പോ​യി മൂ​ല​മ​ന്ത്രം ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ന്നാ​ലെ മാ​ളി​ക​പ്പു​റ​ത്ത് പു​തി​യ മേ​ൽ​ശാ​ന്തി ടി. ​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെ സ്ഥാ​നാ​ഭി​ഷേ​കം ന​ട​ന്നു. ഇ​നി​യു​ള്ള ഒ​രു​വ​ർ​ഷം ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​ർ സ​ന്നി​ധാ​ന​ത്തു ത​ങ്ങി പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തും.

രാ​ത്രി​യി​ൽ ന​ട അ​ട​ച്ച് താ​ക്കോ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ മേ​ൽ​ശാ​ന്തി​മാ​രാ​യി​രു​ന്ന മ​ഹേ​ഷ് ന​ന്പൂ​തി​രി​യും മു​ര​ളി ന​ന്പൂ​തി​രി​യും ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ പൂ​ജ​ക​ൾ​ക്കു​ശേ​ഷം ഇ​രു​വ​ർ​ക്കും ഇ​നി മ​ല​യി​റ​ങ്ങാം.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​ന് പു​തി​യ മേ​ൽ​ശാ​ന്തി എ​സ്. അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ശ​ബ​രി​മ​ല​യി​ലും വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി മാ​ളി​ക​പ്പു​റ​ത്തും ന​ട തു​റ​ക്കും. വെ​ർ​ച്വ​ൽ ക്യൂ ​മു​ഖേ​ന പ്ര​തി​ദി​നം 70,000 പേ​ർ​ക്കാ​ണ് ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക. 10,000 പേ​ർ​ക്ക് ത​ത്​സ​മ​യ ബു​ക്കിം​ഗ് വ​ഴി​യും ദ​ർ​ശ​നം ല​ഭി​ക്കും.

ഇ​ന്ന​ലെ ന​ട തു​റ​ക്കു​ന്പോ​ൾ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ. ​അ​ജി​കു​മാ​ർ, സി.​ജി. സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.