ക​ല്പാ​ത്തി​യെ ഭ​ക്തി​നി​ർ​ഭ​ര​മാ​ക്കി ദേ​വ​ര​ഥ​സം​ഗ​മം
ക​ല്പാ​ത്തി​യെ ഭ​ക്തി​നി​ർ​ഭ​ര​മാ​ക്കി  ദേ​വ​ര​ഥ​സം​ഗ​മം
Saturday, November 16, 2024 1:05 AM IST
പാ​​​ല​​​ക്കാ​​​ട്: ക​​​ല്പാ​​​ത്തി​​​യെ ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​ക്കി ദേ​​​വ​​​ര​​​ഥ​​​സം​​​ഗ​​​മം. ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ച​​​ട​​​ങ്ങാ​​​യ ദേ​​​വ​​​ര​​​ഥ​​​സം​​​ഗ​​​മ​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​ൻ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് എ​​​ത്തി​​​യ​​​ത്. പ്ര​​​യാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ഞ്ചു ര​​​ഥ​​​ങ്ങ​​​ൾ വി​​​ശാ​​​ലാ​​​ക്ഷി​​​സ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥ​​​സ്വാ​​​മി​​​ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ൽ സം​​​ഗ​​​മി​​​ച്ച​​​തോ​​​ടെ ജ​​​ന​​​സാ​​​ഗ​​​ര​​​ത്തി​​​ന് ആ​​​ത്മ​​​നി​​​ർ​​​വൃ​​​തി.

പൈ​​​തൃ​​​ക​​​ഗ്രാ​​​മ​​​മാ​​​യ ക​​​ല്പാ​​​ത്തി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​ന​​​രാ​​​ത്ര​​​ങ്ങ​​​ൾ ഉ​​​ത്സ​​​വാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ക​​​ല്പാ​​​ത്തി ര​​​ഥോ​​​ത്സ​​​വം കാ​​​ണാ​​​ൻ പ​​​തി​​​വു​​​പോ​​​ലെ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​​ണു ക​​​ല്പാ​​​ത്തി​​​യി​​​ൽ വ​​​ന്ന​​​ണ​​​ഞ്ഞ​​​ത്.

വേ​​​ദ​​​മ​​​ന്ത്ര​​​മു​​​ഖ​​​രി​​​ത​​​മാ​​​യ അ​​​ഗ്ര​​​ഹാ​​​ര​​​വീ​​​ഥി​​​ക​​​ളി​​​ലൂ​​​ടെ ദേ​​​വ​​​ര​​​ഥ​​​ങ്ങ​​​ൾ പ്ര​​​യാ​​​ണം ന​​​ട​​​ത്തി. വാ​​​ദ്യ​​​മേ​​​ള​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​യാ​​​ണം. വി​​​ശാ​​​ലാ​​​ക്ഷി​​​സ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥ​​​സ്വാ​​​മി​​​യും പ​​​രി​​​വാ​​​ര​​​ങ്ങ​​​ളും ര​​​ഥ​​​ങ്ങ​​​ളി​​​ൽ തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ സം​​​ഗ​​​മി​​​ച്ച​​​പ്പോ​​​ൾ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളും ആ​​​ര​​​വ​​​ങ്ങ​​​ളും മു​​​ഴ​​​ങ്ങി. പു​​​തി​​​യ ക​​​ല്പാ​​​ത്തി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് അ​​​ഞ്ചു ര​​​ഥ​​​ങ്ങ​​​ൾ സം​​​ഗ​​​മി​​​ച്ച​​​ത്.


ക​​​ല്പാ​​​ത്തി ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണി​​​ത്. വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​മ​​​ണി​​​യോ​​​ടെ തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത് വി​​​ശാ​​​ലാ​​​ക്ഷി​​​സ​​​മേ​​​ത വി​​​ശ്വ​​​നാ​​​ഥ​​​സ്വാ​​​മി​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ മൂ​​​ന്നു ര​​​ഥ​​​ങ്ങ​​​ളാ​​​ണ്. പി​​​ന്നീ​​​ട് രാ​​​വി​​​ലെ പ്ര​​​യാ​​​ണം തു​​​ട​​​ങ്ങി​​​യ ചാ​​​ത്ത​​​പ്പു​​​രം പ്ര​​​സ​​​ന്ന​​​മ​​​ഹാ​​​ഗ​​​ണ​​​പ​​​തി, പ​​​ഴ​​​യ ക​​​ല്പാ​​​ത്തി ല​​​ക്ഷ്മി​​​പെ​​​രു​​​മാ​​​ൾ എ​​​ന്നീ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ ര​​​ഥ​​​ങ്ങ​​​ളു​​​മെ​​​ത്തി. 6.45ന് ​​​ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളോ​​​ടെ തേ​​​രു​​​മു​​​ട്ടി​​​യി​​​ൽ ര​​​ഥ​​​സം​​​ഗ​​​മ​​​വും ന​​​ട​​​ന്നു.

ഇ​​​ത്ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ൽ രാ​​​ഷ്‌​​ട്രീ​​യ​​​നേ​​​താ​​​ക്ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും മൂ​​​ന്നു ദി​​​വ​​​സ​​​വും ക​​​ല്പാ​​​ത്തി​​​യി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ര​​​ഥ​​​സം​​​ഗ​​​മ​​​ത്തി​​​നും മൂ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും എ​​​ത്തി. ഉ​​​ത്സ​​​വാ​​​ര​​​വ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ക​​​ല്പാ​​​ത്തി​​​യി​​​ലെ അ​​​ഗ്ര​​​ഹാ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​നി അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ ര​​​ഥോ​​​ത്സ​​​വ​​​ത്തി​​​നാ​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.