പട്ടികവിഭാഗം സ്‌കോളര്‍ഷിപ്പ്: കോടതി വിശദീകരണം തേടി
പട്ടികവിഭാഗം സ്‌കോളര്‍ഷിപ്പ്:  കോടതി വിശദീകരണം തേടി
Saturday, November 16, 2024 1:05 AM IST
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ളും ധ​​​ന​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രാ​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ഷേ​​​ധാ​​​ത്മ​​​ക​​​വും ക്രൂ​​​ര​​​വു​​​മാ​​​യ നി​​​ല​​​പാ​​​ട് മൂ​​​ലം പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ഡ്വ. സി.​​​വി. ച​​​ന്ദ്ര​​​ദാ​​​സ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ധി​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി അ​​​നു​​​വ​​​ദി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ ഗ്രാ​​​ന്‍റു​​​ക​​​ളാ​​​ണ് തു​​​ട​​​ര്‍ച്ച​​​യാ​​​യി മു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ-​​​ഗ്രാ​​​ന്‍റ്, സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പ്, ട്യൂ​​​ഷ​​​ന്‍ ഫീ​​​സ്, ഹോ​​​സ്റ്റ​​​ല്‍ ഫീ​​​സ് തു​​​ട​​​ങ്ങി സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കേ​​​ണ്ട ധ​​​ന​​​സ​​​ഹാ​​​യ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ദാ​​​സീ​​​ന നി​​​ല​​​പാ​​​ടാ​​​ണ് പു​​​ല​​​ര്‍ത്തു​​​ന്ന​​​ത്.


മൂ​​​ന്നു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് സ​​​ഹാ​​​യ​​​ധ​​​നം ഇ​​​ന​​​ത്തി​​​ല്‍ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​തെ​​​ന്നാ​​​ണ് പ​​​ട്ടി​​​ക​​​വ​​​ര്‍ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ല്‍നി​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭി​​​ച്ച വി​​​വ​​​രം. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ പ​​​ല​​​രും പ​​​ഠ​​​നം നി​​​ർ​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണ്.

സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് ഏ​​​റെ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി-വ​​​ര്‍ഗ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍, കു​​​ടി​​​ശി​​​ക​​​ത്തു​​​ക പൂ​​​ര്‍ണ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.