ത​ദ്ദേ​ശ​ വാ​ർ​ഡ് വി​ഭ​ജ​നം: ക​ര​ട് വി​ജ്ഞാ​പ​നം 18ന്
Saturday, November 16, 2024 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കോ​​​ർ​​​പ​​റേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ച്ച​​​തി​​​ന്‍റെ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം ഈ ​​​മാ​​​സം 18നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ക​​​ര​​​ട് ലി​​​സ്റ്റി​​​ലു​​​ള്ള ​പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ഡി​​​സം​​​ബ​​​ർ മൂ​​​ന്നു​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കും.

സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തു ചേ​​​ർ​​​ന്ന ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. വാർ​​​ഡ് പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​ന​​​ത്തി​​​നാ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ര​​​ട് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ചു.

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും നേ​​​രി​​​ട്ടോ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ത​​​പാ​​​ലി​​​ലോ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലും ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാം. 2011 സെ​​​ൻ​​​സ​​​സ് ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ​​​യും, ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ എ​​​ണ്ണം പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച 2024 ലെ ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വാ​​​ർ​​​ഡ് പു​​​ന​​​ർ​​​വി​​​ഭ​​​ജ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.


ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഐ​​​ടി, പ​​​രി​​​സ്ഥി​​​തി​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ ര​​​ത്ത​​​ൻ ​​​യു.​​​ഖേ​​​ൽ​​​ക്ക​​​ർ, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ ബി​​​ജു, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻസ് വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ, ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ജോസ്ന​​​മോ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.