ഇ.പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വിവാദം കോ​ട്ട​യം എ​സ്പി​ക്ക് അന്വേഷണച്ചുമതല
ഇ.പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വിവാദം കോ​ട്ട​യം എ​സ്പി​ക്ക്  അന്വേഷണച്ചുമതല
Friday, November 15, 2024 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​പി​എം നേ​താ​വ് ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം.

കേ​​​സെ​​​ടു​​​ക്കാ​​​തെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം. വേ​​​ഗ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നും ഡി​​​ജി​​​പി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ത​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യാ​​​യ "ക​​​ട്ട​​​ൻ​​​ചാ​​​യ​​​യും പ​​​രി​​​പ്പു​​​വ​​​ട​​​യും-ഒ​​​രു ക​​​മ്യൂ​​​ണി​​​സ്റ്റി​​​ന്‍റെ ജീ​​​വി​​​ത'​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുദി​​​വ​​​സ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ആ​​​ത്മ​​​ക​​​ഥ​​​യി​​​ൽ പ​​​റ​​​യാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ആ​​​ത്മ​​​ക​​​ഥ​​​യു​​​ടെ പേ​​​ര്, ക​​​വ​​​ർ പേ​​​ജ് ഇ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ആ​​​ത്മ​​​ക​​​ഥ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ല്ല.

വ്യാ​​​ജ​​​രേ​​​ഖ, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടുണ്ട്. ആ​​​ത്മ​​​ക​​​ഥ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ജ​​​യ​​​രാ​​​ജ​​​നു​​​മാ​​​യി ഡി​​​സി ബു​​​ക്സ് ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നോ എ​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണപ​​​രി​​​ധി​​​യി​​​ലു​​​ണ്ടാ​​​കും.


ജ​​​യ​​​രാ​​​ജ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ഡി​​​സി ബു​​​ക്സി​​​ന്‍റെ പേ​​​രി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടോ എ​​​ന്ന​​​ത​​​ട​​​ക്കം അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് എ​​​സ്പി​​​ക്കു​​​ള്ള നി​​​ർ​​​ദേ​​​ശം. ആ​​​ത്മ​​​ക​​​ഥ​​​യു​​​ടെ മ​​​റ​​​വി​​​ൽ വ്യാ​​​ജരേ​​​ഖ​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നും തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.

ആ​​​ത്മ​​​ക​​​ഥ എ​​​ഴു​​​തിക്ക​​​ഴി​​​യു​​​ക​​​യോ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പറയുന്നത്.

കൂടുതൽ വിശദീകരിക്കാനില്ലെന്ന് രവി ഡിസി


കോ​ട്ട​യം: സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞ​തി​ല്‍ അ​പ്പു​റ​ത്ത് ത​ങ്ങ​ള്‍ക്ക് ഒ​ന്നും വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ല്ലെ​ന്ന് ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി.

പൊ​തു​രം​ഗ​ത്തു​നി​ല്‍ക്കു​ന്ന ആ​ളു​ക​ളെ മാ​നി​ക്കു​ന്നു​വെ​ന്നും ര​വി ഡി​സി പ​റ​ഞ്ഞു. ഷാ​ര്‍ജാ പു​സ്ത​കോ​ത്സ​വ​ത്തി​നി​ട​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​വി ഡി​സി.

പു​സ്ത​കം താ​ന്‍ എ​ഴു​തി ഡി​സി ബു​ക്സി​നെ ഏ​ല്‍പ്പി​ച്ചി​ട്ടി​ല്ലെ​ന്ന ഇ. ​പി. ജ​യ​രാ​ജ​ന്‍റെ വാ​ദ​ങ്ങ​ളെ ഡി​സി ബു​ക്സ് ത​ള്ളു​ന്നി​ല്ല. ത​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍വാ​ഹ​ക​ര്‍ മാ​ത്ര​മാ​ണ്. ത​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍ത്ത​ക​ര​ല്ല. പൊ​തു​പ്ര​വ​ര്‍ത്ത​ക​രെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ര​വി ഡി​സി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.