ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് ക​ര്‍​ശ​ന നിയന്ത്രണം
ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന്  ക​ര്‍​ശ​ന നിയന്ത്രണം
Friday, November 15, 2024 2:15 AM IST
കൊ​​​ച്ചി: ആ​​​ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന മാ​​​ര്‍​ഗ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി. ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ​​ത​​​ല സ​​​മി​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങി വേ​​​ണം എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ്. ഇ​​​തി​​​നാ​​​യി ഒ​​​രു മാ​​​സം മു​​​ന്പ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

ആ​​​ന​​​ക​​​ള്‍​ക്കു വി​​​ശ്ര​​​മം, ഭ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ആ​​​ന​​​യു​​​ടെ ആ​​​രോ​​​ഗ്യ​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച ഫി​​​റ്റ്‌​​​ന​​​സ്, ഹെ​​​ല്‍​ത്ത് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ര​​​ണ്ട് എ​​​ഴു​​​ന്ന​​​ള്ള​​​ത്തു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ മ​​​തി​​​യാ​​​യ വി​​​ശ്ര​​​മം ആ​​​ന​​​ക​​​ള്‍​ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. താ​​ത്കാ​​​ലി​​​ക​​​മാ​​​യ വി​​​ശ്ര​​​മ​​സ്ഥ​​​ലം വൃ​​​ത്തി​​​യു​​​ള്ള​​​താ​​​യി​​​രി​​​ക്ക​​​ണം. ഭ​​​ക്ഷ​​​ണം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സം​​​ഘാ​​​ട​​​ക​​​ര്‍ ക​​​മ്മി​​​റ്റി​​​യെ ബോ​​​ധി​​​പ്പി​​​ക്ക​​​ണം.​

ദി​​​വ​​​സം 30 കി​​ലോ​​മീ​​റ്റ​​റിൽ കൂ​​​ടു​​​ത​​​ല്‍ ആ​​​ന​​​ക​​​ളെ ന​​​ട​​​ത്തി​​ക്ക​​​രു​​​ത്. ആ​​​ന​​​യും തീ ​​​സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളും ത​​​മ്മി​​​ല്‍ അ​​​ഞ്ചു മീ​​​റ്റ​​​ര്‍ ദൂ​​​ര​​പ​​​രി​​​ധി​​​യു​​​ണ്ടാ​​​ക​​​ണം. ആ​​​ന​​​ക​​​ള്‍ ത​​​മ്മി​​​ല്‍ മൂ​​​ന്നു മീ​​​റ്റ​​​ര്‍ അ​​​ക​​​ലം വേ​​​ണം.

ജ​​​ന​​​ങ്ങ​​​ളും ആ​​​ന​​​യും ത​​​മ്മി​​​ല്‍ എ​​​ട്ടു മീ​​​റ്റ​​​ര്‍ ദൂ​​​ര​​പ​​​രി​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണം. രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ആ​​​ന​​​ക​​​ളെ പൊ​​​തു​​നി​​​ര​​​ത്തി​​​ല്‍ക്കൂ​​ടി കൊ​​​ണ്ടു​​പോ​​​ക​​​രു​​​ത്. മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ത്ത എ​​​ഴു​​​ന്ന​​​ള്ള​​​ത്തു​​​ക​​​ള്‍​ക്ക് ജി​​​ല്ലാ​​​ത​​​ല സ​​​മി​​​തി അ​​​നു​​​മ​​​തി ന​​​ല്‍​ക​​​രു​​​ത്. ബാ​​​രി​​​ക്കേ​​​ഡ് സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. തു​​​ട​​​ര്‍​ച്ച​​​യാ​​​യി മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ന​​​യെ എ​​​ഴു​​​ന്ന​​​ള്ള​​​ത്തി​​​ല്‍ നി​​​ര്‍​ത്ത​​​രു​​​ത്.


രാ​​​ത്രി 10 മു​​​ത​​​ല്‍ പു​​​ല​​​ര്‍​ച്ചെ നാ​​​ലു വ​​​രെ ആ​​​ന​​​യെ യാ​​​ത്ര ചെ​​​യ്യി​​​ക്ക​​​രു​​​ത്. രാ​​​ത്രി​​​യി​​​ല്‍ ശ​​​രി​​​യാ​​​യ വി​​​ശ്ര​​​മ​​സ്ഥ​​​ലം സം​​​ഘാ​​​ട​​​ക​​​ര്‍ ഉ​​​റ​​​പ്പു​​വ​​​രു​​​ത്ത​​​ണം. ആ​​​ന​​​യെ കൊ​​​ണ്ടു​​പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത 25 കി​​ലോ​​മീ​​​റ്റ​​​റി​​​ല്‍ താ​​​ഴെ​​​യാ​​​ക​​​ണം. ദി​​​വ​​​സം 125 കി​​ലോ​​മീ​​റ്റ​​റി​​ൽ കൂ​​​ടു​​​ത​​​ല്‍ ആ​​​ന​​​യെ യാ​​​ത്ര ചെ​​​യ്യി​​​ക്ക​​​രു​​​ത്.

ദി​​​വ​​​സം ആ​​​റു മ​​​ണി​​​ക്കൂ​​​റി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വാ​​​ഹ​​​ന​​​ത്തി​​​ല്‍ ആ​​​ന​​​യെ കൊ​​​ണ്ടു​​പോ​​​ക​​​രു​​​ത്. ആ​​​ന എ​​​ഴു​​​ന്ന​​​ള്ള​​​ത്തി​​​ന് എ​​​ലി​​​ഫ​​ന്‍റ് സ്‌​​​ക്വാ​​​ഡ് എ​​​ന്ന​​പേ​​​രി​​​ല്‍ ആ​​​ളു​​​ക​​​ളെ നി​​​യോ​​​ഗി​​​ക്ക​​​രു​​​ത്. ക്യാ​​​പ്ച്ച​​​ര്‍ ബെ​​​ല്‍​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്നും ദേ​​​വ​​​സ്വ​​​ങ്ങ​​​ള്‍​ക്കു കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

നാ​​​ട്ടാ​​​ന പ​​​രി​​​പാ​​​ല​​​നം സം​​​ബ​​​ന്ധി​​​ച്ച് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള, സ്വ​​​മേ​​​ധ​​​യാ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് 2012 ലെ ​​​കേ​​​ര​​​ള നാ​​​ട്ടാ​​​ന പ​​​രി​​​പാ​​​ല​​​ന സം​​​ര​​​ക്ഷ​​​ണ​​ച്ച​​ട്ട​​​വും 2015 ലെ ​​​സു​​​പ്രീം​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വും പ​​​രി​​​ഗ​​​ണി​​​ച്ച് ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, പി. ​​​ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.