വിസി നിയമനം: നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ വ്യ​ക്ത​ത തേ​ടി ഗ​വ​ർ​ണ​ർ
വിസി നിയമനം: നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ വ്യ​ക്ത​ത തേ​ടി ഗ​വ​ർ​ണ​ർ
Friday, November 15, 2024 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നം നീ​​​ളു​​​ന്നു.

പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​ൻ ഒ​​​രു വ​​​ശ​​​ത്ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്പോ​​​ൾ മ​​​റു​​​വ​​​ശ​​​ത്ത് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​ത തേ​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ. ഇ​​​തോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​യു​​​ടെ പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നം എ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് നി​​​ല​​​വി​​​ൽ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഇ​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​യ​​​ത്.


ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ നി​​​ല​​​വി​​​ലെ വി​​​സി ഡോ. ​​​മോ​​​ഹ​​​ന​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​ന് അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പു​​​ന​​​ർ നി​​​യ​​​മ​​​നം ന​​​ല്കി​​​യ ഗ​​​വ​​​ർ​​​ണ​​​ർ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ മെ​​​ല്ലെ​​​പ്പോ​​​ക്ക് തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​തി​​​നി​​​ടെ ആ​​​ഴ്ച്ച​​​ക​​​ൾ​​​ക്ക് മു​​​ന്പ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ഷി​​​ത റോ​​​യി​​​യാ​​​ണ് വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​ത്.


താ​​​ത്കാ​​​ലി​​​ക വി​​​സി ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന​​​പ്പോ​​​ൾ പു​​​തി​​​യ മൂ​​​ന്നു പേ​​​രു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് മു​​​ന്പാ​​​കെ ന​​​ല്കി​​​യെ​​​ങ്കി​​​ലും അ​​​തി​​​ൽ നി​​​ന്നും നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ വേ​​​ണ്ട​​​ത്ര വേ​​​ഗം കാ​​​ട്ടി​​​യി​​​ല്ല.

വിസി​​​യെ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത് ചാ​​​ൻ​​​സ​​​ല​​​റാ​​​ണെ​​​ന്നും അ​​​തി​​​ൽ ബാ​​​ഹ്യ​​​സ​​​മ്മ​​​ർ​​​ദ്ദം പാ​​​ടി​​​ല്ലെ​​​ന്നു​​മു​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ പി​​​ടി​​​വ​​​ള്ളി​​​യാ​​​ക്കി​​​യ​​​ത്.​​ പു​​​തി​​​യ വിസി​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ മ​​​റി​​​ക​​​ട​​​ന്ന് സ​​​ർ​​​ക്കാ​​​റി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം. സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന പാ​​​ന​​​ലി​​​ൽ നി​​​ന്നാ​​​ണ് വി​​​സി​​​യെ നി​​​യ​​​മി​​​ക്കു​​​ക​​​യെ​​​ന്ന് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.