കൊടകര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ച​ക്കേ​സിൽ ഹൈ​​​ക്കോ​​​ട​​​തി; അന്വേഷണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം
കൊടകര കു​ഴ​ല്‍​പ്പ​ണ ക​വ​ര്‍​ച്ച​ക്കേ​സിൽ ഹൈ​​​ക്കോ​​​ട​​​തി; അന്വേഷണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം
Friday, November 15, 2024 2:15 AM IST
കൊ​​​ച്ചി: കൊ​​​ട​​​ക​​​ര കു​​​ഴ​​​ല്‍​പ്പ​​​ണ ക​​​വ​​​ര്‍​ച്ച​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​ലെ ഇ​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കു​​​ഴ​​​ല്‍​പ്പ​​​ണ ക​​​വ​​​ര്‍​ച്ച​​​ക്കേ​​​സി​​​ലെ 51-ാം സാ​​​ക്ഷി സ​​​ന്തോ​​​ഷ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ഇ​​​ഡി, ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പ്, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​ഷ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കു നോ​​​ട്ടീ​​​സ് ന​​ൽ​​കാ​​ൻ ഉ​​​ത്ത​​​ര​​​വാ​​​യ കോ​​​ട​​​തി മൂ​​​ന്നാ​​​ഴ്​​​ച​​​യ്ക്കു​​ശേ​​​ഷം ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

2021ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​കാ​​​ല​​​ത്ത് ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍നി​​​ന്ന് ബി​​​ജെ​​​പി​​​ക്കു​​വേ​​​ണ്ടി കേ​​​ര​​​ള​​​ത്തി​​​ല്‍ പ​​ണം എ​​​ത്തി​​​ച്ച​​​താ​​​യാ​​​ണു കേ​​​സ്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന 25 ല​​​ക്ഷം രൂ​​​പ​​​യും കാ​​​റും തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ കൊ​​​ട​​​ക​​​ര​​​യി​​​ല്‍വ​​​ച്ച് കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ഡ്രൈ​​​വ​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​ജെ​​​പി ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍നി​​​ന്നെ​​​ത്തി​​​ച്ച ക​​​ണ​​​ക്കി​​​ല്‍പ്പെ​​​ടാ​​​ത്ത 3.5 കോ​​​ടി രൂ​​​പ​​കൂ​​​ടി കൊ​​​ള്ള​​​യ​​​ടി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. പ​​​ണം ക​​​വ​​​ര്‍​ച്ച ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​ഡി​​യും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പും ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.


2023ല്‍ ​​​ഹ​​​വാ​​​ല, ക​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ട് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​താ​​​യി ഹൈ​​​ക്കോ​​​ട​​​തി​​യി​​​ല്‍ വ​​​ന്ന മ​​​റ്റൊ​​​രു ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​താ​​​യി ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ല്‍, ഇ​​​തു​​​വ​​​രെ ഒ​​​രു പു​​​രോ​​​ഗ​​​തി​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഇ​​​തു​​​വ​​​രെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു പ​​​രാ​​​തി​​​യും പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കു​​​ക​​​യോ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​ന്നാ​​​​ണ് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.