ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്:  പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍  പരിശോധന
Friday, November 15, 2024 2:15 AM IST
കൊ​​​ച്ചി: ഓ​​​ണ്‍ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗി​​​ലൂ​​​ടെ വ​​​ന്‍ ലാ​​​ഭം വാ​​​ഗ്ദാ​​​നം ചെ​​​യ്തു പാ​​​ലാ​​​രി​​​വ​​​ട്ടം സ്വ​​​ദേ​​​ശി​​​യാ​​​യ റി​​​ട്ട എ​​​ന്‍ജി​​​നി​​​യ​​​റി​​​ല്‍നി​​​ന്നു 77.5 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ല​​​ക്കാ​​​ട് നാ​​​ട്ടു​​​ക​​​ല്‍ ക​​​ലം​​​പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ അ​​​ബ്‌​​​ദു​​​ള്‍ മു​​​നീ​​​ര്‍ (32), ബ​​​ന്ധു മ​​​ണ്ണാ​​​ര്‍ക്കാ​​​ട് കൊ​​​ട്ടി​​​യോ​​​ട് മു​​​സ്ത​​​ഫ (51) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ എ. ​​​ഫി​​​റോ​​​സ്, എ​​​സ്‌​​​ഐ ഒ.​​​എ​​​സ്. ഹ​​​രി​​​ശ​​​ങ്ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


പ്ര​​​മു​​​ഖ ഓ​​​ണ്‍ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി എ​​​ന്‍ജി​​​നി​​​യ​​​റെ ഓ​​​ഗ​​​സ്റ്റി​​​ല്‍ വാ​​​ട്‌​​​സ് ആ​​​പ്പി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടാ​​​ണ് ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ര​​​ണ്ട് അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്ന് 77.5 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​ക​​​ളെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഉ​​​ട​​​ന്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും. സം​​​ഭ​​​വ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.