ഇ.​പി. ജയരാജന്‍റെ പു​സ്ത​ക​വി​വാ​ദം: പി​ന്നി​ൽ പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യെ​ന്ന് സ​രി​ൻ
ഇ.​പി. ജയരാജന്‍റെ പു​സ്ത​ക​വി​വാ​ദം: പി​ന്നി​ൽ പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി​യെ​ന്ന് സ​രി​ൻ
Friday, November 15, 2024 2:14 AM IST
പാ​​​​ല​​​​ക്കാ​​​​ട്: ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ പു​​​​സ്ത​​​​ക​​​​വി​​​​വാ​​​​ദ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണെ​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട്ടെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി പി. ​​​​സ​​​​രി​​​​ൻ.

പാ​​​​ല​​​​ക്കാ​​​​ട് പ്ര​​​​സ്ക്ല​​​​ബ്ബി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മീ​​​​റ്റ് ദി ​​​​കാ​​​​ൻ​​​​ഡി​​​​ഡേ​​​​റ്റി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​രി​​​​ൻ. ഓ​​​​ഫീ​​​​സി​​​​ൽ അ​​​​ക്ഷ​​​​രാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള​​​​വ​​​​ർ ചേ​​​​ർ​​​​ന്നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണു ന​​​​ട​​​​ന്ന​​​​ത്.

ഇ​​​​നി​​​​യും ആ​​​​ക്ഷേ​​​​പ​​​​വും അ​​​​ധി​​​​ക്ഷേ​​​​പ​​​​വും തു​​​​ട​​​​ർ​​​​ന്നാ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ടി​​​​ച്ചു​​​​പി​​​​രി​​​​യു​​​​ന്ന തെ​​​​ളി​​​​വു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടും. ആ​​​​ർ​​​​എ​​​​സ്എ​​​​സു​​​​മാ​​​​യി ആ​​​​രൊ​​​​ക്കെ ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തി എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നു സ​​​​രി​​​​ൻ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി.

വി​​​​ജ​​​​യി​​​​ച്ച​​​​ശേ​​​​ഷം പാ​​​​ല​​​​ക്കാ​​​​ടി​​​​നെ ഉ​​​​പേ​​​​ക്ഷി​​​​ച്ചു​​​​പോ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ ജ​​​​ന​​​​വി​​​​കാ​​​​രം ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നു സ​​​​രി​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. വ​​​​യ​​​​നാ​​​ട്ടിൽ പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ്. അ​​​​തേ പ്ര​​​​തി​​​​ഷേ​​​​ധം പാ​​​​ല​​​​ക്കാ​​​​ട്ടുണ്ടാ​​​​കും.


യു​​​​ഡി​​​​എ​​​​ഫ് ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ക​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മു​​​​ന്ന​​​​ണി​​​​യാ​​​​ണ്. പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തു പാ​​​​ടു​​​​ന്ന ആ​​​​ളാ​​​​ണ് രാ​​​​ഹു​​​​ൽ. പാ​​​​ല​​​​ക്കാ​​​​ടി​​​​ന്‍റെ പ്രോ​​​​ക്സി എം​​​​എ​​​​ൽ​​​​എ ആ​​​​വാ​​​​നാ​​​​ണ് മു​​​​ൻ എം​​​​എ​​​​ൽ​​​​എ ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ രാ​​​​ഹു​​​​ലി​​​​നെ സ്റ്റാ​​​​മ്പ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വി​​​​ടെ ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്ന​​​​ത്.

വ​​​​ഖ​​​​ഫ് വി​​​​ഷ​​​​യം പാ​​​​ല​​​​ക്കാ​​​​ട്ട് ബി​​​​ജെ​​​​പി​​​​ക്കു ഗു​​​​ണം​​​​ചെ​​​​യ്യി​​​​ല്ലെ​​​​ന്നും അ​​​​വ​​​​ർ​​​​ക്കു ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​രാ​​​ഷ്‌​​​ട്രീ​​​യം മാ​​​​ത്ര​​​​മേ അ​​​​റി​​​​യൂ​​​​വെ​​​​ന്നും സ​​​​രി​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.