സ്വ​പ്ന സു​രേ​ഷി​നെ​തി​രാ​യ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേസ്: ര​ണ്ടാം പ്ര​തി​യെ മാ​പ്പുസാ​ക്ഷി​യാ​ക്കി
സ്വ​പ്ന സു​രേ​ഷി​നെ​തി​രാ​യ  വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേസ്:  ര​ണ്ടാം പ്ര​തി​യെ മാ​പ്പുസാ​ക്ഷി​യാ​ക്കി
Friday, November 15, 2024 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ​​​തി​​​രാ​​​യ വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കേ​​​സി​​​ൽ ര​​​ണ്ടാം പ്ര​​​തി​​​യെ മാ​​​പ്പുസാ​​​ക്ഷി​​​യാ​​​ക്കി.​​​

കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി സ​​​ച്ചി​​​ൻ ദാ​​​സ് ത​​​ന്നെ മാ​​​പ്പുസാ​​​ക്ഷി ആ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​മാ​​​സം 19 ന് ​​​സ​​​ച്ചി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

താ​​​ൻ കേ​​​സി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നും കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും സ​​​ച്ചി​​​ൻ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു


ഹ​​​ർ​​​ജി​​​യി​​​ലെ ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക​​​ൾ നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ മൊ​​​ഴി​​​യാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി വി​​​നോ​​​ദ് ബാ​​​ബു​​​വി​​​ന്‍റെ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

സ്പേ​​​സ് പാ​​​ർ​​​ക്കി​​​ലെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി വ്യാ​​​ജ ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് സ്വ​​​പ്ന ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.