നവീൻ ബാബുവിന്‍റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
നവീൻ ബാബുവിന്‍റെ മരണം: കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു
Friday, November 15, 2024 2:13 AM IST
പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​യാ​ല​പ്പു​ഴ​യി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ കു​ടും​ബം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ, സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ ബാ​ബു, അ​മ്മാ​വ​ന്‍റെ മ​ക​ൻ ഹ​രീ​ഷ് എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് എ​ടു​ത്ത​ത്.

ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യും സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ ബാ​ബു​വും എ​ഡി​എ​മ്മി​ന് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​നു പി​ന്നി​ലും പെ​ട്രോ​ൾ പ​ന്പ് വി​ഷ​യ​ത്തി​ലും ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്ന​താ​യി മൊ​ഴി ന​ൽ​കി.

എ​ന്നാ​ൽ ഇ​തി​ൽ ആ​രു​ടെ​യും പേ​ര് മൊ​ഴി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. ക​ള​ക്ട​ർ​ക്കെ​തി​രാ​യി നേ​ര​ത്തേ ന​ൽ​കി​യ മൊ​ഴി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ര​ണ്ട് മ​ണി​ക്കൂ​റോ​ളം സം​ഘം മ​ല​യാ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.


ന​വീ​ൻ ബാ​ബു​വി​ന്‍റെ കോ​ൾ ലി​സ്റ്റി​ന്‍റെ കോ​പ്പി​യു​മാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വീ​ട്ടി​ൽ എ​ത്തി​യ​ത്.

വി​ളി​ച്ച​താ​രൊ​ക്കെ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്താ​നാ​യി​രു​ന്നു ഇ​ത്. ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, എ​സ് സി​പി​ഒ ഷൈ​ജു, സി​പി​ഒ ഷി​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ല​യാ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി അ​നു​മ​തി തേ​ടി​യ​ശേ​ഷ​മാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണസം​ഘം എ​ത്തി​യ​ത്. ‌

ന​വീ​ൻ ബാ​ബു​വി​ന്‍റെ സം​സ്കാ​ര​ദി​വ​സം ക​ണ്ണൂ​രി​ൽനി​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ആ​ദ്യ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​ന്ന് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ മൊ​ഴി​യി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​യെ​ന്ന് മ​ഞ്ജു​ഷ പ​റ​ഞ്ഞു. മ​ക്ക​ളാ​യ നി​ര​ഞ്ജ​ന, നി​രു​പ​മ, മ​ഞ്ജു​ഷ​യു​ടെ അ​മ്മാ​വ​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഗി​രീ​ഷ് എ​ന്നി​വ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.