മെസിയുടെ മയാമിക്കു സമനില
Monday, February 24, 2025 1:34 AM IST
ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ 2025 സീസണില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും ഇന്റര്‍ മയാമിയെ രക്ഷിക്കാനായില്ല. മെസി രണ്ടു ഗോളിന് അസിസ്റ്റ് നടത്തിയ മത്സരത്തില്‍ ഇന്റര്‍ മയാമി 2-2നു ന്യൂയോര്‍ക്ക് സിറ്റിയുമായി സമനിലയില്‍ പിരിഞ്ഞു.
23-ാം മിനിറ്റില്‍ തോമസ് അവിലെസ് ചുവപ്പു കാര്‍ഡ് കണ്ടതോടെ ഇന്റര്‍ മയാമിയുടെ അംഗബലം പത്തായി ചുരുങ്ങിയിരുന്നു.
ഇഞ്ചുറി ടൈമിലായിരുന്നു മെസിയുടെ അസിസ്റ്റില്‍ ടെലെസ്കൊ സെഗോവിയ (90+10') ഇന്റര്‍ മയാമിക്കു സമനില സമ്മാനിച്ച ഗോള്‍ സ്കോര്‍ ചെയ്തത്. 2025 സീസണില്‍ മെസി സംഘത്തിന്റെ ആദ്യ പോരാട്ടമായിരുന്നു.