ബാഴ്സ, റയൽ ജയം
Monday, February 24, 2025 1:34 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം. എവേ പോരാട്ടത്തില്‍ ബാഴ്സലോണ 2-0നു ലാ പാല്‍മസിനെ കീഴടക്കി. ഡാനി ഓള്‍മോയുടെ ഗോളിലൂടെ 62-ാം മിനിറ്റില്‍ ബാഴ്സലോണ ലീഡ് നേടി. ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ (90+5') വകയായിരുന്നു ബാഴ്സലോണയുടെ രണ്ടാം ഗോള്‍.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് 2-0നു ജിറോണയെ കീഴടക്കി. ലൂക്ക മോഡ്രിച്ച് (41'), വിനീഷ്യസ് ജൂണിയർ (83') എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും 54 പോയിന്റ് വീതമാണ്.