ക്യാച്ചില്‍ കോഹ്ലി
Monday, February 24, 2025 1:34 AM IST
ദുബായ്: രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഫീല്‍ഡര്‍ എന്ന റിക്കാര്‍ഡ് ഇനി വിരാട് കോഹ്ലിക്കു സ്വന്തം. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ രണ്ടു ക്യാച്ച് എടുത്തതോടെയാണ് കോഹ്ലി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലുണ്ടായിരുന്ന 156 ക്യാച്ച് എന്ന റിക്കാര്‍ഡ് കോഹ്ലി 158 ആക്കി തിരുത്തി.
രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഫീല്‍ഡര്‍മാരില്‍ മൂന്നാം സ്ഥാനത്തും കോഹ്ലി എത്തി. ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (218), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (160) എന്നിവരാണ് ആദ്യരണ്ടു സ്ഥാനങ്ങളില്‍.