ജേക് അന്‍സല്‍ ജേതാവ്
Monday, February 24, 2025 1:34 AM IST
ആലപ്പുഴ: അഖിലേന്ത്യ ഇന്റര്‍ വൈഎംസിഎ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്-2025 മെന്‍ സിംഗിള്‍സില്‍ ജേക് അന്‍സല്‍ ജോണ്‍ (തൃശൂര്‍) വിജയിയായി.
കെ.എസ്. ശ്രീഹരി (പാലക്കാട്) റണ്ണര്‍ അപ്പ് ആയപ്പോള്‍ അനോഖ് ജി. നായര്‍ (തിരുവനന്തപുരം), ബി.എസ്. ഭരത് കൃഷ്ണന് (തിരുവനന്തപുരം) എന്നിവര്‍ മൂന്നാം സ്ഥാനത്തെത്തി. പുരുഷ ഡബിള്‍സിലും ടീം ചാമ്പ്യന്‍ഷിപ്പിലും തിരുവനന്തപുരം വിജയികളായി.