ദു​ബാ​യ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ന​വ​മു​ഖ​ങ്ങ​ളാ​യ രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഒ​ന്നി​ച്ചൊ​രു​ദി​നം ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ന്‍റെ ര​ണ്ടു റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്തു. ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ന്‍റെ ഗ്രൂ​പ്പ് എ​യി​ല്‍ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ന്‍റെ ര​ണ്ടു റി​ക്കാ​ര്‍​ഡ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും മ​റി​ക​ട​ന്ന​ത്.

കോ​ഹ്‌​ലി അ​തി​വേ​ഗം 14000

ദു​ബാ​യി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ 15 റ​ണ്‍​സ് നേ​ടി​യ​പ്പോ​ഴാ​ണ് വി​രാ​ട് കോ​ഹ്‌​ലി അ​തി​വേ​ഗം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ 14,000 റ​ണ്‍​സ് എ​ന്ന സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. സ​ച്ചി​നു​ശേ​ഷം രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ 14,000 റ​ണ്‍​സ് നേ​ടു​ന്ന ര​ണ്ടാ​മ​തു മാ​ത്രം ഇ​ന്ത്യ​ക്കാ​ര​നു​മാ​ണ് വി​രാ​ട് കോ​ഹ്‌​ലി.

287-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ് ലി ​രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ 14,000 റ​ണ്‍​സ് തി​ക​ച്ച​ത്. പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​മ്പോ​ള്‍ കോ​ഹ് ലി​യു​ടെ ഏ​ക​ദി​ന റ​ണ്‍​സ് സ​മ്പാ​ജ്യം 13985 ആ​യി​രു​ന്നു. 350 ഇ​ന്നിം​ഗ്‌​സി​ല്‍ നി​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ 14,000 ഏ​ക​ദി​ന റ​ണ്‍​സ് നേ​ടി​യ​ത്. 14,000 ഏ​ക​ദി​ന റ​ണ്‍​സ് ക്ല​ബ്ബി​ലു​ള്ള മൂ​ന്നാ​മ​ത് മാ​ത്രം ക​ളി​ക്കാ​ര​നാ​ണ് വി​രാ​ട് കോ​ഹ്‌​ലി എ​ന്ന​തും ശ്ര​ദ്ധേ​യം.

ശ്രീ​ല​ങ്ക​ന്‍ മു​ന്‍​താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര​മാ​ത്ര​മാ​ണ് ഈ ​ക്ല​ബ്ബി​ലു​ള്ള മ​റ്റൊ​രു താ​രം. കു​മാ​ര്‍ സം​ഗ​ക്കാ​ര 378 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്നാ​ണ് 14,000 റ​ണ്‍​സ് ക്ല​ബ്ബി​ലെ​ത്തി​യ​ത്.
അ​തേ​സ​മ​യം, സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ 32-ാം വ​യ​സി​ലാ​ണ് 14,000 ഏ​ക​ദി​ന റ​ണ്‍​സ് ക​ട​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. വി​രാ​ട് കോ​ഹ്‌​ലി ഈ ​നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ 36 വ​ര്‍​ഷ​വും 110 ദി​വ​സ​വും പ്രാ​യ​മു​ണ്ട്. സം​ഗ​ക്കാ​ര 37-ാം വ​യ​സി​ലാ​ണ് ഈ ​ക്ല​ബ്ബി​ലെ​ത്തി​യ​ത്.


14,000 ക്ല​ബ്ബി​ലു​ള്ള ക​ളി​ക്കാ​ര്‍

1. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ - 18,426 റ​ണ്‍​സ് (452 ഇ​ന്നിം​ഗ്‌​സ്)
2. കു​മാ​ര്‍ സം​ഗ​ക്കാ​ര - 14,234 റ​ണ്‍​സ് (380 ഇ​ന്നിം​ഗ്‌​സ്)
3. വി​രാ​ട് കോ​ഹ്‌​ലി - 14085 റ​ണ്‍​സ് (287 ഇ​ന്നിം​ഗ്‌​സ്)

ഓ​പ്പ​ണ​ര്‍ രോ​ഹി​ത് @ 9000

ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ല്‍ 9000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന നേ​ട്ടം രോ​ഹി​ത് ശ​ര്‍​മ സ്വ​ന്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി പോ​രാ​ട്ട​ത്തി​ല്‍ 15 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 20 റ​ണ്‍​സ് നേ​ടി​യ ഇ​ന്നിം​ഗ്‌​സി​നി​ടെ​യാ​ണ് രോ​ഹി​ത് ഓ​പ്പ​ണ​ര്‍ എ​ന്ന​നി​ല​യി​ല്‍ 9,000 റ​ണ്‍​സ് ക്ല​ബ്ബി​ലെ​ത്തി​യ​ത്.
സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​ര്‍​ക്കു​ശേ​ഷം ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ 9,000 റ​ണ്‍​സ് ക​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​ര​നാ​ണ് രോ​ഹി​ത് ശ​ര്‍​മ.

പാ​ക്കി​സ്ഥാ​നെ​തി​രേ ഒ​രു റ​ണ്‍ എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു രോ​ഹി​ത് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.
ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ അ​തി​വേ​ഗം 9000 റ​ണ്‍​സി​ല്‍ എ​ത്തു​ന്ന റി​ക്കാ​ര്‍​ഡി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​നെ​യും രോ​ഹി​ത് ശ​ര്‍​മ മ​റി​ക​ട​ന്നു. 181-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് രോ​ഹി​ത് 9,000 റ​ണ്‍​സ് ക​ട​ന്ന​ത്. 197 ഇ​ന്നിം​ഗ്‌​സി​ല്‍ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. സൗ​ര​വ് ഗാം​ഗു​ലി 231 ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ 9000 റ​ണ്‍​സ് തി​ക​ച്ച​ത്.

സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (15,310), സ​ന​ത് ജ​യ​സൂ​ര്യ (12,740), ക്രി​സ് ഗെ​യ്‌​ൽ (10,179), ആ​ദം ഗി​ല്‍​ക്രി​സ്റ്റ് (9,200), സൗ​ര​വ് ഗാം​ഗു​ലി (9,146) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ രോ​ഹി​ത്തി​നു മു​മ്പ് 9000 ക്ല​ബ്ബി​ല്‍ എ​ത്തി​യ​ത്.