300ൽ സവിത
Tuesday, February 25, 2025 12:52 AM IST
ഭുവനേശ്വർ: ഇന്ത്യൻ വനിതാ ഹോക്കിയിൽ രാജ്യത്തിനായി 300 മത്സരം തികച്ച രണ്ടാമത്തെ താരമായി സവിത പൂനിയ. എഫ്ഐഎച്ച് ഹോക്കി പ്രൊ ലീഗിൽ നെതർലൻഡ്സിനെതിരേയായിരുന്നു ഇന്ത്യൻ ഗോൾകീപ്പർ 300-ാമത്തെ മത്സരം.
വന്ദന കടാരിയയാണ് ഇതിനുമുന്പ് ഈ നേട്ടത്തിലെത്തിയ ആദ്യത്തെ വനിത. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനുശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഗോൾകീപ്പർ കൂടിയാണ് സവിത.
20-ാം വയസിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയെ നാലാം സ്ഥാനത്തെത്തിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.