സ്പെയിനിൽ ആവേശം
Tuesday, February 25, 2025 12:52 AM IST
മാഡ്രിഡ്: കഴിഞ്ഞയാഴ്ച അവസാനം സ്പാനിഷ് ലീഗ് ഫുട്ബോളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് ടീമുകൾ ജയിച്ചതോടെ ലീഗ് ആവേശകരമായി.
റയൽ മാഡ്രിഡ് സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളിനു ജിറോണയെ പരാജയപ്പെടുത്തി, ഒന്നാമതുള്ള ബാഴ്സലോണയ്ക്കൊപ്പമെത്തി.
തുടർച്ചയായ മൂന്നു മത്സരങ്ങൾക്കുശേഷമാണു റയൽ ജയിക്കുന്നത്. ലൂക്ക മോഡ്രിച്ച് (41’), വിനീഷ്യസ് ജൂണിയർ (83’) എന്നിവരാണു ഗോൾ നേടിയത്.
ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയാപ്പോൾ ബാഴ്സയ്ക്കും റയലിനും 54 പോയിന്റ് വീതമായി. അത്ലറിക്കോയ്ക്കു 53 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക് ക്ലബ് 7-1ന് റയൽ വയ്യാഡോലിഡിനെ തോൽപ്പിച്ചു.