ബയേണ്‍ ജയം
Tuesday, February 25, 2025 12:52 AM IST
മ്യൂണിക്: ബുണ്ടസ് ലീഗ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്കിനു തകർപ്പൻ ജയം.
ബയേണ്‍ മൂന്നാം സ്ഥാനക്കാരായ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത നാലു ഗോളിനു തകർത്തു. ജയത്തോടെ ബയേണ്‍ രണ്ടാമതുള്ള ബെയർ ലെവർകൂസനുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി.
മൈക്കൽ ഒലിസ് (45+2’), ഹിരോകി ഇറ്റോ (61’), ജമാൽ മുസിയാല (82’), സെർജ് ഗ്നാബ്രി (90+2’) എന്നിവരാണു ഗോൾ നേടിയത്.