ഊഴം കാത്ത് കോഹ്ലി...
Friday, January 31, 2025 1:35 AM IST
ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ ഡൽഹിക്കായി വിരാട് കോഹ്ലി ഗ്രൗണ്ടിലിറങ്ങി. റെയിൽവേക്കെതിരായ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനി ബൗളിംഗ് തെരഞ്ഞെടുത്തതിനാൽ ആദ്യദിനം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.
കോഹ്ലിയുടെ സാന്നിധ്യത്തോടെ ശ്രദ്ധേയമായ മത്സരം കാണാൻ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ആരാധകർ ഇന്നലെ രാവിലെ മുതൽ എത്തിയിരുന്നു. 15,000ലേറെ പേർ മത്സരം കാണാൻ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലുണ്ടായിരുന്നു.
റെയിൽവേയുടെ ഇന്നിംഗ്സ് 241 റണ്‍സിൽ അവസാനിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ഒന്നാം ദിനം കളി നിർത്തുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റണ്‍സെന്ന നിലയിലാണ്.