കേരളം സെമിയിൽ
Saturday, January 11, 2025 12:55 AM IST
ഭാവ്നഗർ (ഗുജറാത്ത്): 74-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം വനിതാ വിഭാഗം സെമി ഫൈനലിൽ.
ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയെ തകർത്താണ് കേരളത്തിന്റെ സെമി പ്രവേശം. 68-27നായിരുന്നു കേരള വനിതകൾ ക്വാർട്ടറിൽ വെന്നിക്കൊടിപാറിച്ചത്.
കേരളത്തിനായി ശ്രീകല 16 പോയിന്റ് സ്വന്തമാക്കി. ഐറിൻ എൽസ ജോൺ 11ഉം സൂസൻ 10ഉം കവിത ജോസ് ഒന്‍പതും പോയിന്റ് വീതം സ്വന്തമാക്കി.