ജാവലിൻ താരം നീരജ്
Saturday, January 11, 2025 12:55 AM IST
ന്യൂയോർക്ക്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻതാരമായി ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവ് നീരജ് ചോപ്രയെ തെരഞ്ഞെടുത്തു. 2024 സീസണിൽ തുടർച്ചയായി പോഡിയം ഫിനിഷ് നടത്തിയതാണ് നീരജിനെ മികച്ച ജാവലിൻതാരമായി തെരഞ്ഞെടുക്കാൻ കാരണം.
അമേരിക്കയിലെ ട്രാക്ക് ആൻഡ് ഫീൽഡ് സ്പോർട്സ് മാഗസിനാണ് നീരജിനെ മികച്ച ജാവലിൻ താരമായി തെരഞ്ഞെടുത്തത്.
പാരീസ് ഒളിന്പിക്സിൽ നീരജിനായിരുന്നു വെള്ളി. 2024ൽ നീരജ് പങ്കെടുത്ത ആറ് ഇവന്റുകളിൽ രണ്ടു സ്വർണവും നാലു വെള്ളിയും സ്വന്തമാക്കിയിരുന്നു.