ഇനി സബ് ജൂണിയർ പോരാട്ടം
Saturday, January 11, 2025 12:55 AM IST
റാഞ്ചി: ദേശീയ സ്കൂൾ അത്ലറ്റിക്സിൽ ഇന്നു മുതൽ സബ് ജൂണിയർ വിഭാഗം മത്സരങ്ങൾ. റാഞ്ചിയിൽ ബിർസാമുണ്ട സ്റ്റേഡിയത്തിൽ 14വരെയാണ് പോരാട്ടം.
റാഞ്ചിയിൽ കഴിഞ്ഞ ദിവസം സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റികിസിൽ കേരളം ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ മെഡൽ നേടിയാണ് കേരളം സീനിയർ വിഭാഗത്തിൽ ചാന്പ്യൻപട്ടം നിലനിർത്തിയത്.